കാവ്യക്കും മീനാക്ഷിയ്ക്കും ഭാഗ്യസൂക്തപുഷ്പാഞ്ജലി, പൊന്നിന്‍കുടംവെച്ച് തൊഴുത് ദിലീപ്, ക്ഷേത്രദര്‍ശനം
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലു മുഴുക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തുലും ദർശനം നടത്തി നടൻ ദിലീപ്. ശനിയാഴ്ച് സഹോദരൻ അനൂപിനും രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ദിലീപ് ക്ഷേത്രദർശനത്തിന് എത്തിയത്. ഗോപാലകൃഷ്ണൻ എന്ന പേരിൽ രാജരാജേശ്വരന് പൊന്നിൻ കുടം വെച്ചു തൊഴുതു. രാവിലെ 9 ന് ക്ഷേത്രത്തിലെത്തിയ താരത്തെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി ഉപഹാരം നല്‍കി സ്വീകരിച്ചു.

സുഹൃത്തിനൊപ്പം പുലർച്ചെ അഞ്ചിന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെത്തിയ ദിലീപ് ദേവിയ്ക്ക് നെയ് വിളക്ക് കത്തിച്ച് പ്രാർഥിച്ചു. കൂടാതെ ഗോപാലകൃഷ്ണൻ ഉത്രാടം എന്ന പേരിൽ വിശേഷാൽ നിറമാലയും നടത്തി. നടിയും ഭാര്യയുമായ കാവ്യ മാധവനും മകൾ മീനാക്ഷിയ്ക്കും വേണ്ടി ഭാഗ്യ സൂക്ത പുഷ്പാഞ്ജലി നടത്തി. ക്ഷേത്രഭാരവാഹികളായ എം.കെ.പ്രഭാകരന്‍, മുരളി മുഴക്കുന്ന്, ഇ.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ദിലീപിനെ സ്വീകരിച്ചു.
ദിലീപ് ചിത്രം മൈ സാന്റ ക്രിസ്മസ് ദിനമായ ഡിസംബർ 25 ന് തിയേറ്ററുകളിൽ എത്തുകയാണ് സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കൊച്ചുകുട്ടിയും സാന്റയും തമ്മിലുള്ള അത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ദിലീപിനോടൊപ്പം അനുശ്രീയും സണ്ണിവെയിനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ദിലീപ് ഛിത്രമാണ് മൈ സാന്റാ.


Click it and Unblock the Notifications