»   » മകളെ കാണണം.. പൊട്ടിക്കരഞ്ഞ് ദിലീപ്; എവിടെയും 'സെന്റി' വര്‍ക്കൗട്ടായില്ല!!

മകളെ കാണണം.. പൊട്ടിക്കരഞ്ഞ് ദിലീപ്; എവിടെയും 'സെന്റി' വര്‍ക്കൗട്ടായില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

മകളെ എന്നും ഒരു സെന്റി ആയുധമാക്കിയ നടനാണ് ദിലീപ്. നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ അവസാന നിമിഷവും ആ ആയുധം എടുക്കാന്‍ ശ്രമിച്ചെങ്കിലും ഏശിയില്ല.. അറസ്റ്റ് അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ ദിലീപ് കരഞ്ഞുകൊണ്ട് പറഞ്ഞത് 'മകളെ കാണണം' എന്നായിരുന്നു. നടന്നില്ല!!

കാവ്യയാണ് എല്ലാത്തിനും കാരണം, എന്നിട്ടും ദിലീപ് രക്ഷിക്കുന്നു.. ഇത്രയ്ക്ക് ശക്തമോ ആ പ്രേമം?

സിനിമയില്‍ എന്ന പോലെ ജീവിതത്തിലും അഭിനയിക്കുകയായിരുന്നു ദിലീപ് എന്നാണ് ടെലിവിഷന്‍ സംവാദങ്ങളില്‍ 'പ്രമുഖര്‍' പറയുന്നത്. അതെ, ജനപ്രിയ നായകനായി ദിലീപ് മാറിയത് കോമഡിയും സെന്റിയും അവസരാനുസരണം ഉപയോഗിച്ചുകൊണ്ടായിരുന്നു.. മകളെ ദിലീപ് സെന്റിയായി ഉപയോഗിച്ച ചില സന്ദര്‍ഭങ്ങള്‍ പറയാം..

എന്തിനും ഏതിനും മകള്‍

തനിക്ക് നേരെ ഇപ്പോള്‍ എന്ത് ആക്രമണം നടന്നാലും ദിലീപ് മകളെ എടുത്ത് മുന്നിലിടും. ഞാനും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ്.. കുടുംബസ്ഥനാണ്.. എല്ലാം മകള്‍ക്ക് വേണ്ടി എന്നൊക്കെയാണ് പറയാറുള്ളത്. നടിയെ ആക്രമിച്ച സംഭവം വന്നപ്പോഴും തുടക്കത്തില്‍ ദിലീപ് മകള്‍ക്ക് വേണ്ടി എന്ന് പറഞ്ഞുകൊണ്ടിരുന്നു.

മഞ്ജുവിനെ പിരിയുമ്പോള്‍

മഞ്ജു വാര്യരുമായി വിവാഹ മോചനം നേടുമ്പോള്‍ ദിലീപ് പറഞ്ഞത്, ഞാനൊരു നല്ല അച്ഛനാണ്. മകള്‍ക്ക് വേണ്ടി ജീവിയ്ക്കും. മകളാണ് എല്ലാം.. എന്നൊക്കെയാണ്. മഞ്ജുവുമായുള്ള വിവാഹ മോചനത്തില്‍ കുടുംബ പ്രേക്ഷകര്‍ ദിലീപിനൊപ്പം നില്‍ക്കാന്‍ കാരണം തന്നെ മകളാണ്.. മകളെ ദിലീപ് കൈവിട്ടില്ലല്ലോ.. മഞ്ജുവല്ലെ പെണ്‍കുട്ടിയെ തനിച്ചാക്കി പോയത് എന്ന് അമ്മമാര്‍ വിമര്‍ശിച്ചു.

സിനിമാ പ്രമോഷന്

മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം, ഇനിയൊരു വിവാഹമില്ല, മകള്‍ക്ക് വേണ്ടിയാണ് ജീവിയ്ക്കുന്നത് എന്ന് ദിലീപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീടുള്ള അഭിമുഖങ്ങളിലെല്ലാം മകള്‍ സിനിമയെ വിലയിരുത്തുന്നതിനെ കുറിച്ചും, മകളുടെ സ്‌കൂള്‍ വിശേഷങ്ങളെ കുറിച്ചും ദിലീപ് വാചാലനായത് പ്രേക്ഷകര്‍ ശ്രദ്ധിച്ചു.

കാവ്യയെ കെട്ടുമ്പോള്‍

ഒടുവില്‍ കാവ്യ മാധവനെ വിവാഹം ചെയ്യുമ്പോഴും ദിലീപ് മകളുടെ പേര് ഉപയോഗിച്ചു. മകള്‍ക്കൊരു കൂട്ടുകാരിയെ വേണം.. ഷൂട്ടിങ് തിരക്കുകള്‍ കാരണം അവളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയുന്നില്ല.. മകളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് കാവ്യയെ വിവാഹം ചെയ്യുന്നത് .. എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കാവ്യയെ വിവാഹം ചെയ്തത്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍

നടി ആക്രമിക്കപ്പെട്ട കേസ് തനിക്കെതിരെ തിരിയുമ്പോഴും ദിലീപ് പറഞ്ഞുകൊണ്ടിരുന്നു, മകള്‍ക്ക് വേണ്ടി... ഞാനും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ്... മകള്‍ക്ക് മുന്നില്‍ എനിക്ക് ഞാന്‍ കുറ്റക്കാരനല്ല എന്ന് തെളിയിക്കണം... മകളോട് സത്യസന്ധനായിരിയ്ക്കണം എന്നൊക്കെയാണ് ദിലീപ് ജനങ്ങളോട് പറഞ്ഞത്..

അറസ്റ്റിലാവുമ്പോള്‍

ജൂലൈ 10 ന്, ആറര മണിയോടെ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയില്ല, അറസ്റ്റ് ചെയ്യുന്നു എന്ന് ബോധ്യപ്പെട്ടതോടെ ദിലീപ് പൊട്ടിക്കരയാന്‍ തുടങ്ങി.. അപ്പോള്‍ ദിലീപ് പറഞ്ഞതും എനിക്കൊന്ന് മകളെ കാണണം എന്നാണ്... പക്ഷെ ഏശിയില്ല!!

English summary
Dileep was cried and said want to see daughter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam