»   » അവസരം നല്‍കിയില്ല, മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ദിലീപ് കരഞ്ഞുകൊണ്ടിറങ്ങി !!

അവസരം നല്‍കിയില്ല, മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ദിലീപ് കരഞ്ഞുകൊണ്ടിറങ്ങി !!

By: Rohini
Subscribe to Filmibeat Malayalam

ജനപ്രിയന്‍ എന്ന വിളിപ്പേര് ദിലീപിന് അത്ര എളുപ്പം കിട്ടിയതല്ല. വെറും ഗോപാലകൃഷ്ണനായിരുന്ന ദിലീപ് മിമിക്രി കലയിലൂടെ സംവിധാന മോഹവുമായിട്ടാണ് സിനിമാ ലോകത്ത് എത്തിയത്. പക്ഷെ അപ്പോഴും അഭിനയത്തോടായിരുന്നു താത്പര്യം.

കാവ്യയോടും അമ്മയോടും മീനാക്ഷിയോടും ജയിലിലേക്ക് വരരുത് എന്ന് നിര്‍ദ്ദേശിച്ചത് ദിലീപ്,ഇപ്പോഴത്തെ അവസ്ഥ

കമലിന്റെ സഹസംവിധായകനായി സിനിമയില്‍ കയറിപ്പറ്റി അഭിനയ രംഗത്തെത്തി. കുഞ്ഞു കുഞ്ഞ് വേഷങ്ങളിലൂടെ നായക നിരയിലേക്ക്. അവിടെ നിന്ന് ഇങ്ങോട്ടുള്ള ദിലീപിന്റെ യാത്രയ്ക്ക് മലയാളി പ്രേക്ഷകര്‍ സാക്ഷിയാണ്. അവസരം ചോദിച്ച് നടന്ന കാലത്ത് ദിലീപ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിയിട്ടുണ്ട്. ആ ചരിത്രമറിയാമോ ?

വിഷ്ണുലോകം എന്ന ചിത്രം

മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് വിഷ്ണു ലോകം. 1991 ല്‍ റിലീസ് ചെയ്ത ചിത്രം നിര്‍മിച്ചത് ജി സുരേഷ് കുമാറും സനല്‍ കുമാറും ചേര്‍ന്നായിരുന്നു.

ദിലീപ് വന്നത്

വിഷ്ണു ലോകത്തിന്റെ ചിത്രീകരണം പാലക്കാട് വച്ച് നടക്കുമ്പോഴാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് സെറ്റിലെത്തുന്നത്. കമല്‍ സാറിന്റെ അസിസ്റ്റന്റാക്കണം എന്നായിരുന്നു അത്യാവശ്യം മിമിക്രി കൈയ്യിലുള്ള ചെറുപ്പക്കാരന്റെ ആഗമനോദ്ദേശം.

പറ്റില്ലെന്ന് സുരേഷ്

എന്നാല്‍ ഒരുപാട് സഹസംവിധായകര്‍ ഉള്ളത് കൊണ്ട് പുതിയ ഒരാളെ കൂടെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായിരിയ്ക്കും എന്ന് നിര്‍മാതാക്കളില്‍ ഒരാളായ സുരേഷ് കുമാര്‍ പറഞ്ഞു. ഇത് കേട്ട് നിരാശനായി ദിലീപ് തിരിച്ചു നടന്നു.

ആ കണ്ണീരില്‍ സുരേഷ് വീണു

തിരിഞ്ഞു നടക്കുമ്പോള്‍ ദിലീപിന്റെ കണ്ണgകള്‍ നിറഞ്ഞിരുന്നു. അത് കണ്ട് സുരേഷ് കുമാറിന്റെ ഹൃദയം വേദനിച്ചു. ദിലീപിനെ തിരിച്ച് വിളിച്ച് സുരേഷ് കുമാര്‍ പറഞ്ഞു, 'ലൊക്കേഷനിലേക്ക് പോയിക്കോളൂ.. കമലിനോട് ഞാന്‍ പറഞ്ഞേക്കാം' എന്ന്.

അങ്ങനെ തുടങ്ങി

അങ്ങനെ വിഷ്ണു ലോകം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മുഖത്ത് ആദ്യ ക്ലാപ്പ് അടിച്ചാണ് ദിലീപിന്റെ അരങ്ങേറ്റം. പിന്നീട് കമല്‍ സംവിധാനം ചെയ്ത എന്നോട് ഇഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്തുമെത്തി.

നായകനായുള്ള മാറ്റം

1994 ല്‍ സുനില്‍ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അഭിനയിച്ചു തുടങ്ങിയത്. അതിന് ശേഷവും ദിലീപിന് ലഭിച്ചതധികവും സഹതാര വേഷണായിരുന്നു. 1996 ല്‍ റിലീസ് ചെയ്ത സല്ലാപത്തിന് ശേഷമാണ് ദിലീപിന് കരിയര്‍ ബ്രേക്ക് കിട്ടിയത്.

English summary
Dileep was in Tears when he Stepped Out from that Mohanlal Movie location

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam