»   » ഒന്നും ഏറ്റില്ല, രാമലീലയുടെ വിജയം അറിഞ്ഞ ദിലീപ് പൊട്ടിക്കരഞ്ഞു!!

ഒന്നും ഏറ്റില്ല, രാമലീലയുടെ വിജയം അറിഞ്ഞ ദിലീപ് പൊട്ടിക്കരഞ്ഞു!!

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ദിലീപിന്റെ രാമലീല ഇന്നലെ, സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലെത്തി. ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ സിനിമയെ മോശമായി ബാധിയ്ക്കും എന്ന് പറഞ്ഞവര്‍ക്കൊക്കെ മറുപടി നല്‍കി ഗംഭീര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്.

ദിലീപ് കേസില്‍ റിമി ടോമിയെ ചോദ്യം ചെയ്തത് എന്തിനാണ്, റിമിക്കെന്താണ് ബന്ധം??


ഈ സന്തോഷ വാര്‍ത്ത ജയിലില്‍ നിന്ന് അറിഞ്ഞ ദിലീപ് പൊട്ടിക്കരയുകയായിരുന്നുവത്രെ. ഒന്നും സംസാരിക്കാന്‍ അദ്ദേഹം നിന്നില്ല. വാര്‍ത്ത കേട്ടതും പൊട്ടിക്കരയുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍.


കാത്തിരുന്നു... കാത്തിരുന്നു

രാമലീല റിലീസിന് തയ്യാറെടുക്കുമ്പോഴായിരുന്നു നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഈ വിവാദം തീരട്ടെ എന്ന് കരുതി കാത്തിരുന്നപ്പോഴേക്കും നടന്‍ അറസ്റ്റിലായി. പിന്നീട് റിമാന്റ് കാലാവധി കഴിഞ്ഞിട്ടോ, ജാമ്യത്തിലോ ദിലീപ് പുറത്തിറങ്ങിയിട്ട് സിനിമ റിലീസ് ചെയ്യാം എന്ന് കരതി കാത്തിരുന്നു.


ഭയന്നുകൊണ്ട് റിലീസ്

ദിലീപിന്റെ ജയില്‍ ജീവിതം നീണ്ട് നീണ്ട് പോയ സാഹചര്യത്തിലാണ് രണ്ടും കല്‍പിച്ച് രാമലീല തിയേറ്ററിലെത്തിയത്. ഒന്നുകില്‍ ദിലീപിന് നേരെയുള്ള ആരോപണം സിനിമയ്ക്ക് വില്ലനാവും, അല്ലെങ്കില്‍ നടന്റെ ഈ അവസ്ഥയോടുള്ള സിംപതി വര്‍ക്കൗട്ടാവും എന്നാണ് ആളുകള്‍ പറഞ്ഞത്. എന്തായാലും സംവിധായകന്‍ അരുണ്‍ ഗോപിയ്ക്ക് തന്റെ സിനിമയില്‍ വിശ്വാസമുണ്ടായിരുന്നു.


വമ്പന്‍ വിജയം

പ്രവചനങ്ങളോ എതിര്‍വാദങ്ങളോ ഒന്നും ഫലിച്ചില്ല. രാമലീല വന്‍ വരവേല്‍പ്പോടെ സെപ്റ്റംബര്‍ 28 ന് തിയേറ്ററിലെത്തി. ആദ്യ ഷോ കഴിഞ്ഞത് മുതല്‍ ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിയ്ക്കുന്നത്. സ്‌ക്രിപ്റ്റിന്റെ കരുത്തും ദിലീപിന്റെ അഭിനയവും തന്നെയാണ് മികവ്. നിലവിലെ ദിലീപിന്റെ അവസ്ഥയുമായി സിനിമയ്ക്ക് സാമ്യതയുമുണ്ട്.


ദിലീപിന്റെ പ്രതികരണം

സിനിമയുടെ ആദ്യ ഷോയുടെ പ്രതികരണത്തിന് ശേഷം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബും ദിലീപിനെ ജയിലില്‍ വന്നുകണ്ട് വിവരം അറിയിക്കുകയായിരുന്നു. ഒരു പൊട്ടിക്കരച്ചിലോടെയാണ് അദ്ദേഹം ആ വാര്‍ത്ത കേട്ടത്.


ഒന്നും പറഞ്ഞില്ല

ഓണ്‍ലൈന്‍ മാധ്യമങ്ങളിലും തിയേറ്ററുകളിലും ചിത്രത്തിന് മികച്ച റിപ്പോര്‍ട്ടുണ്ട് എന്ന് ദിലീപിനോട് സംവിധായകനും കൂട്ടരും പറഞ്ഞു. എന്നാല്‍ മറ്റൊന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ലത്രെ.


ഈ അവസ്ഥ

ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സമയത്ത് റിലീസായ ചിത്രമാണ് രാമലീല. അതുകൊണ്ട് തന്നെ നടന്റെ ജീവിതത്തോട് സിനിമ ഏറെ ചേര്‍ന്നു നില്‍ക്കുന്നു. സിനിമയുടെ വിജയം ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.
English summary
Dileep weeps tears of joy on hearing about Ramaleela success

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam