»   » കാവ്യ ഗര്‍ഭിണി, ദുബായി യാത്രയില്‍ ദിലീപിനൊപ്പം അമ്മ മാത്രം, മീനാക്ഷിയുമില്ല!!

കാവ്യ ഗര്‍ഭിണി, ദുബായി യാത്രയില്‍ ദിലീപിനൊപ്പം അമ്മ മാത്രം, മീനാക്ഷിയുമില്ല!!

Posted By:
Subscribe to Filmibeat Malayalam

ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് ദുബായിലേക്ക് പറന്നു. എന്നാല്‍ നേരത്തെ പറഞ്ഞത് പോലെ കൂടെ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയുമില്ല. അമ്മ സരോജിനിയ്‌ക്കൊപ്പമാണ് ദിലീപ് ദുബായിലേക്ക് പോയത്.

നടിയെ ആക്രമിച്ച കേസില്‍ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്ത് പോകാന്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍ തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് വേണ്ടി വിദേശ യാത്രയ്ക്ക് ദിലീപ് അനുമതി വാങ്ങുകയായിരുന്നു.

വിവാഹത്തിന് മുന്‍പുള്ള സെക്‌സാണ് നല്ലത് എന്ന് പറഞ്ഞ സംഗീത, അതുകൊണ്ടാണോ കല്യാണം കഴിക്കാത്തത്?

ദേ പുട്ട് ഉദ്ഘാടനം

കേരളത്തില്‍ വിജയമായ ദേ പുട്ട് എന്ന റസ്റ്റോറന്റ് ദുബായില്‍ ആരംഭിയ്ക്കുകയാണ് ദിലീപും സുഹൃത്ത് നാദിര്‍ഷയും. ഇതിനായി ആണ് ദിലീപ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങി ദുബായിലേക്ക് പോകുന്നത്.

കൂടെ ആരൊക്കെ

ദിലീപിനൊപ്പം ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ഉണ്ടെന്നാണ് നേരത്തെ പുറത്ത് വന്ന വാര്‍ത്തകതള്‍. ഇവര്‍ക്കൊപ്പം നാദിര്‍ഷയുടെ കുടുംബവും ചേരും എന്നും കേട്ടു.

അമ്മ മാത്രം

എന്നാല്‍ ദുബായി യാത്രയില്‍ ദിലീപിനൊപ്പം കാവ്യയും മീനാക്ഷിയുമില്ല. അമ്മ സരോജിനിയ്‌ക്കൊപ്പമാണ് ദിലീപ് ദുബായിലേക്ക് പറന്നത്.

കാവ്യ എവിടെ

അതോടെ കാവ്യ എവിടെ എന്ന ചോദ്യം ഉയര്‍ന്നു. പിന്നാലെ കാവ്യ ഗര്‍ഭിണിയാണെന്ന ഗോസിപ്പും പരക്കുന്നു. അതുകൊണ്ടാണത്രെ ദുബായി യാത്രിയില്‍ കാവ്യയെ കൂടെ കൂട്ടാഞ്ഞത്.

സംശയത്തിന്റെ നിഴലില്‍

ദിലീപിന്റെ ദുബായി യാത്രയെ സംശയത്തോടെയാണ് അന്വേഷണ സംഘം നോക്കുന്നത്. കേസിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മൊബൈല്‍ ഫോണ്‍ ദുബായിലേക്ക് കടത്തി എന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കവെയാണ് ദേ പുട്ടിന്റെ കാര്യവും പറഞ്ഞത് ദിലീപിന്റെ യാത്ര.

നാല് ദിവസം കൊണ്ട്

നാല് ദിവസത്തെ വിദേശ യാത്രയ്ക്കാണ് ദിലീപിന് കോടതി അനുമതി നല്‍കിയിരിയ്ക്കുന്നത്. ഇന്നലെ (നവംബര്‍ 27) വൈകിട്ടോടുകൂടെയാണ് ദിലീപും അമ്മയും ദുബായിലേക്ക് പോയത്.

English summary
Dileep went to Dubai with Mom
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam