ശ്രീബാല സ്വതന്ത്ര സംവിധായികയാകുന്നു, നായകന്‍ ദിലീപ്
എഴുത്തുകാരിയും സഹസംവിധായകയും ആയ ശ്രീബാല കെ മേനോന്‍ സ്വതന്ത്ര സംവിധായാകുന്നു. തന്റെ ആദ്യ ചിത്രത്തില്‍ ജനപ്രിയ താരം ദിലീപിനെയാണ് ശ്രീബാല നായകനാക്കുന്നത്.
ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്നാതാണ് സിനിമയുടെ ടാഗ് ലൈന്‍. പുതുമുഖ നായികയായിരിക്കും ഈ സിനിമയില്‍ ദിലീപിനൊപ്പം ഉണ്ടാവുക.

സത്യന്‍ അന്തിക്കാടിനൊപ്പം നിരവധി ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്ത മുന്‍പരിചയമുണ്ട് ശ്രീബാലക്ക്. നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ദൃശ്യമാധ്യമപ്രവര്‍ത്തകനായ ജിമ്മി ജെയിംസ് ആണ് ശ്രീബാലയുടെ ഭര്‍ത്താവ്.
ദിലീപിനെ കൂടാതെ പല പ്രമുഖരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍, ശ്രീനിവാസന്‍, സുഹാസിനി എന്നിവരാണ് ശ്രീബാലയുടെ സിനിമക്ക് ശക്തിപകരുക.
നായക പ്രധാന്യമുള്ള ഒരു സാധാരണ കച്ചവട സിനിമയാകില്ല ശ്രീബാലയുടെ ആദ്യ സിനിമ എന്നാണ് റിപ്പോര്‍ട്ട്. സിനിമക്ക് തിരക്കഥയൊരുക്കിയതും ശ്രീബാല തന്നെയാണ്.
സത്യന്‍ അന്തിക്കാടിന്റെ സംവിധാന സഹായി ആയിട്ടായിരുന്നു ശ്രീബാല സിനിമയിലെത്തുന്നത്. ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, രസതന്ത്രം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു. ഭാഗ്യദേവതയോടെ അസോസിയേറ്റ് ഡയറക്ടറായി. സത്യന്‍ അന്തിക്കാടിന്റെ ഒടുവിലറങ്ങിയി ചിത്രമായ ഒരു ഇന്ത്യന്‍ പ്രണയകഥയിലും ശ്രീബാല അസോസിയേറ്റ് ഡയറക്ടറായിരുന്നു.
അക്കാമ ചെറിയാന്‍ എന്ന ഡോക്യുമെന്ററി ശ്രീബാല സംവിധാനം ചെയ്തതാണ്. പന്തിഭോജനം, ജോണി ഫ്രം ഡാര്‍ക്കനെസ് ടു ലൈറ്റ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











