അച്ഛനും മകനും കൊച്ചുമോനുമായി ദിലീപ്
സന്തോഷ് ഏച്ചിക്കാനം തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപ് മൂന്ന് വേഷങ്ങളില്‍ എത്തുന്നു. അച്ഛനും മകനും കൊച്ചുമോനുമായാണ് ഇത്തവണ ദിലീപ് പ്രേഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പിന്നീട് തീരുമാനിക്കും.
ഒടുവില്‍ റിലീസ് ചെയ്ത ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം, കണ്ടു പഴകിയ കോമഡികളിലും വേഷങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് മുമ്പില്‍ ദിലീപിന്റെ മാര്‍ക്കറ്റ് ഇടിയുന്ന സമയത്താണ് റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ഥ് ഭരതനായിരുന്നു ചന്ദ്രേട്ടന്‍ എവിടെയാ ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ ദിലീപിന് ജനപ്രീതി തിരിച്ച് പിടിക്കാനും കഴിഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി, ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്യുന്ന ലവ് 24 x 7 , ഷാഫി സംവിധാനം ചെയ്യുന്ന കനേഡിയന്‍ താറാവ് തുടങ്ങി ദിലീപിന്റെ ചിത്രങ്ങളിപ്പോള്‍ അണിയറയില്‍ പ്രവര്‍ത്തിച്ച് വരികയാണ്.
ദിലീപിന്റെ പുതിയ ചിത്രമായ കനേഡിയന്‍ താറാവില്‍ മംമതയാണ് നായിക വേഷത്തില്‍ എത്തുന്നത്. നമിത പ്രമോദും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിനയ പ്രസാദ്, അജു വര്‍ഗ്ഗീസ്,ഷാജു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.


Click it and Unblock the Notifications











