കേസ് എങ്ങുമെത്തിയില്ല, ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക്... കമ്മാര സംഭവം ചെന്നൈയില്‍!

By Jince K Benny

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് ജീവിതത്തിലും പ്രതിസന്ധിയിലും കരിയറിലും വലിയ പ്രതിസന്ധികളെ കഴിഞ്ഞ കുറച്ച് മാസങ്ങളായി അനുഭവിക്കുന്നത്. മലയാളത്തിലെ യുവനായിക കൊച്ചില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ദിലീപിന്റെ ശനി ദശയുടെ തുടക്കം. ആരംഭത്തില്‍ ദിലീപിലേക്ക് നീണ്ട ആരോപണങ്ങള്‍ ആക്രമണവുമായ ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നത് വരെ എത്തി.

85ഓളം ദിവസം ജയലില്‍ കഴിഞ്ഞതിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. കേസ് എവിടേക്ക് എത്തിക്കണമെന്നറിയാതെ പോലീസ് കഷ്ടപ്പെടുമ്പോള്‍ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പ്രവേശിക്കുകയാണ് ദിലീപ്.

കമ്മാര സംഭവം

കമ്മാര സംഭവം

ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോള്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു. ദിലീപിന്റെ അറസ്റ്റിനേത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം പാതി വഴിയില്‍ നിന്നു. ജാമ്യം കിട്ടി ദിലീപ് പുറത്തിറങ്ങിയതോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്.

ചെന്നൈയില്‍ നിന്നും കേരളത്തിലെത്തി

ചെന്നൈയില്‍ നിന്നും കേരളത്തിലെത്തി

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന സമയം ദിലീപ് ചെന്നൈയില്‍ കമ്മാര സംഭവത്തിന്റെ ചിത്രീകരണത്തിലായിരുന്നു. മൊഴി നല്‍കാനായി കേരളത്തിലേക്ക് വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്.

വീണ്ടും ചെന്നൈയിലേക്ക്

വീണ്ടും ചെന്നൈയിലേക്ക്

അറസ്റ്റിനേത്തുടര്‍ന്ന് മുടങ്ങിയ ചിത്രീകരണം പുനരാരംഭിക്കുകയാണ്. ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം. ചിത്രീകരണത്തിനായി നവംബര്‍ അഞ്ചിന് ദിലീപ് ചെന്നൈയിലെത്തും. ജാമ്യം നല്‍കിയത് ഉപാദികളോടെയാണെങ്കിലും സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്ര കോടതി വിലക്കിയിട്ടില്ല.

സിദ്ധാര്‍ത്ഥും ദിലീപിനൊപ്പം

സിദ്ധാര്‍ത്ഥും ദിലീപിനൊപ്പം

ദിലീപിനൊപ്പം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാര്‍ത്ഥിനൊപ്പമുള്ള രംഗങ്ങളാണ് ചെന്നൈയില്‍ ചിത്രീകരിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ആദ്യ മലയാള ചിത്രമാണ് കമ്മാര സംഭവം. പിന്നീടുള്ള രംഗങ്ങള്‍ തേനിയിലാണ് ചിത്രീകരിക്കുന്നത്.

മുരളി ഗോപി

മുരളി ഗോപി

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തേയും മുരളി ഗോപി അവതരിപ്പിക്കുന്നുണ്ട്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.

രാമലീലയുടെ വിജയം

രാമലീലയുടെ വിജയം

ദിലീപിന്റെ അറസ്റ്റിന് ശേഷം റിലീസ് ചെയ്ത സിനിമയാണ് രാമലീല. ദിലീപിനെതിരേയും ചിത്രത്തിനെതിരേയും വന്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുമ്പോഴായിരുന്നു ചിത്രം തിയറ്ററിലെത്തിയത്. ദിലീപിന്റെ കരിയര്‍ അവസാനിച്ചു എന്ന് പറഞ്ഞവര്‍ക്ക് മറുപടി നല്‍കുന്നതായിരുന്നു രാമലീലയുടെ ഗംഭീര വിജയം.

പ്രതീക്ഷയോടെ ആരാധകര്‍

പ്രതീക്ഷയോടെ ആരാധകര്‍

രാമലീലയുടെ വിജയം ആരാധകര്‍ക്ക് കമ്മാര സംഭവത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച് രാമലീല നേടിയ വിജയം ദിലീപിനും ആത്മവിശ്വാസം നല്‍കുന്നതാണ്. ചിത്രം അതിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X