»   » ദിലീപ് ജീവിത രീതിയില്‍ മാറ്റം വരുത്തുന്നു, ഉടന്‍ ഖാദി അണിയും!!

ദിലീപ് ജീവിത രീതിയില്‍ മാറ്റം വരുത്തുന്നു, ഉടന്‍ ഖാദി അണിയും!!

Posted By:
Subscribe to Filmibeat Malayalam

ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും ഒരു രാഷ്ട്രീയകാരന്റെ വേഷമണിയുന്നു. ഒരു കോമഡി കഥാപാത്രമാണ്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദിലീപ് ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക.

ഖാദി അണിഞ്ഞ് വ്യത്യസ്ത ഒരു ജീവിതം നയിക്കുന്ന ഒരു യുവാവിന്റെ റോളാണ് ദിലീപിന്. രാമന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നവാഗതനായ അരുണ്‍ ഗോപി ചിത്രം സംവിധാനം ചെയ്യും.

dileep

ഇപ്പോള്‍ ചിത്രത്തിലെ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംവിധായകന്‍. ഉടന്‍ തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും അറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും.

ജോഷി സംവിധാനം ചെയ്ത ലയണ്‍, വിജു തമ്പിയുടെ നാടോടി മന്നന്‍ എന്നീ ചിത്രങ്ങളില്‍ ദിലീപ് രാഷ്ട്രീയകാരന്റെ വേഷം ചെയ്തിരുന്നു. എന്നാല്‍ മുമ്പ് ചെയ്ത ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ദിലീപിന്റെ വേഷം കാണാന്‍ ആരാധകരും ആകാംക്ഷയിലാണ്.

സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ തിരക്കിലാണിപ്പോള്‍ ദിലീപ്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന് വരികയാണ്. അടൂര്‍ ഗോപാലകൃഷ്ണനൊപ്പമുള്ള 'പിന്നെയും' എന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. അടുത്ത മാസം ചിത്രം തിയേറ്ററുകളില്‍ എത്തും.

English summary
Dileep With A Different Politician Role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam