»   » വിവാഹം, സമര തന്ത്രം ദിലീപിന്റെ അടുത്ത സസ്‌പെന്‍സ് എന്താണെന്നോ? അത് ജോര്‍ജേട്ടന്‍സ് പൂരം ഒന്നുമല്ല!

വിവാഹം, സമര തന്ത്രം ദിലീപിന്റെ അടുത്ത സസ്‌പെന്‍സ് എന്താണെന്നോ? അത് ജോര്‍ജേട്ടന്‍സ് പൂരം ഒന്നുമല്ല!

By: Sanviya
Subscribe to Filmibeat Malayalam

ജനപ്രിയ നായകന്‍ ദിലീപാണ് ഇപ്പോള്‍ താരം. സോഷ്യല്‍ മീഡിയയിലും സിനിമാക്കാര്‍ക്കിടയിലുമെല്ലാം. ചില വിവാദങ്ങള്‍ ഉണ്ടായെങ്കിലും ദിലീപിന്റെ തന്ത്രപരമായ നീക്കം തന്നെയാണ് പെട്ടിയ്ക്കുള്ളില്‍ ശ്വാസം മുട്ടി കിടന്ന സിനിമകളെ പുറത്തിറക്കാന്‍ തീരുമാനമായത്.

വെല്‍കം ടു സെന്‍ട്രല്‍ ജയിലാണ് ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ദിലീപ് ചിത്രം. വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന ചിത്രമാണ് കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരം. അത് കൂടാതെ പ്രൊഫസര്‍ ഡിങ്കന്‍, കമ്മാര സംഭവം, പിക്ക് പോക്കറ്റ് എന്നി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്ന ദിലീപ് ചിത്രങ്ങളാണ്.

ഇപ്പോഴിതാ ദിലീപിന്റെ മറ്റൊരു സസ്‌പെന്‍സ് ത്രില്ലറിന്റെ പ്രഖ്യാപനം കൂടി. സ്പീഡ് ട്രാക്ക് സംവിധായകന്‍ ജയസൂര്യയാണ് ചിത്രം സംവിധാനം ചെയ്തത്. ഇതൊരു സസ്‌പെന്‍സ് ത്രില്ലറാണെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ...

സസ്‌പെന്‍സ് ത്രില്ലര്‍

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതൊരു സസ്‌പെന്‍സ് ത്രില്ലറായിരിക്കും എന്നാണ് അറിയുന്നത്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍

കൊച്ചി, തിരുവനന്തപുരം, ഗോവ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ നായികെയോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം.

ജോര്‍ജേട്ടന്‍സ് പൂരം

ജോര്‍ജേട്ടന്‍സ് പൂരമാണ് ചിത്രീകരണം പൂര്‍ത്തിയായി റിലീസ് കാത്തിരിക്കുന്ന ചിത്രം. അരുണ്‍ ഗോപിയുടെ രാംലീല എന്ന ചിത്രത്തിലും ദിലീപാണ് നായകന്‍. 2017 വിഷു ചിത്രമായി റിലീസ് ചെയ്യും.

മറ്റ് പ്രോജക്ടുകള്‍

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, രാമചന്ദ്ര ബാബുവിന്റെ പ്രൊഫസര്‍ ഡിങ്കന്‍ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ദിലീപ് ചിത്രങ്ങള്‍.

English summary
Dileep With A Suspense Thriller.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam