മാവേലിയ്ക്ക് ദിലീപിന്റെ തുറന്ന കത്ത്, തമ്പുരാനെ എന്നെയും ചവിട്ടി താഴ്ത്തുകയാണ്
ദിലീപ് - മഞ്ജു വാര്യര്‍ വിവാഹ മോചനത്തില്‍ അനാവശ്യമായ ഗോസിപ്പുകളും, സുഹൃത്തുക്കളെ വിഷയത്തില്‍ വലിച്ചിഴയ്ക്കുകയും ചെയ്തപ്പോള്‍ മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ എല്ലാവര്‍ക്കുമായി ഒരു കത്തെഴുതിയിരുന്നു. കത്തിലെ പ്രശസ്ത വരികള്‍ എല്ലാ തെറ്റിദ്ധാരണകളും നീക്കി. ആ കത്തിന് ഫലം കണ്ടു.
ഇപ്പോഴിതാ മഞ്ജുവിന്റെ അതേ വഴി ദിലീപും സ്വീകരിച്ചിരിക്കുകായാണ്. ഫേസ്ബുക്കിലൂടെ ഒരു തുറന്ന കത്ത്. പക്ഷെ അത് ആരാധകര്‍ക്കുള്ളതല്ല. മാവേലി തമ്പുകരാനുള്ളതാണ്. അടുത്തിടെ ദിലീപിനെയും മഞ്ജു വാര്യരെയും കാവ്യ മാധവനെയും ചേര്‍ത്ത് വച്ച് വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇക്കാര്യത്തെ കുറിച്ചൊന്നും കത്തില്‍ പറയുന്നില്ലെങ്കിലും തന്റെ വിഷമങ്ങളെല്ലാം ദിലീപ് കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട മാവേലി തമ്പുരാന് ഒരു തുറന്ന കത്ത് എന്ന പറഞ്ഞുകൊണ്ടാണ് എഴുത്ത് തുടങ്ങുന്നത്. അങ്ങയ്ക്കും എനിക്ക് സാമ്യതകള്‍ ഏറെയാണെന്ന് പറയുന്ന ദിലീപ് കത്തില്‍ അത് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. മാവേലിയെ പോലെ അസൂയക്കാര്‍ തന്നെയും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുകയാണ്. ഇത്തരം ആരോപണങ്ങളില്‍ തകര്‍ന്നു പോകുന്ന ഒരു അച്ഛനെയും ദിലീപ് കത്തില്‍ ചിത്രീകരിക്കുന്നുണ്ട്.
തന്റെ ഏതെങ്കിലും പുതിയ സിനിമകള്‍ ഇറങ്ങുമ്പോഴാണ് ആരോപണങ്ങള്‍ ഉയരുന്നതെന്നതും ദിലീപ് കത്തില്‍ ചൂണ്ടികാണിക്കുന്നു. പക്ഷെ ഇത്തരം ആരോപണങ്ങള്‍ക്കിടിലെല്ലാം കുടുംബ പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ ഊര്‍ജ്ജം. തന്നെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നവര്‍ക്കും കാലോങ്ങി നില്‍ക്കുന്നവര്‍ക്കും ആ കാലുകള്‍ തിരുമ്മി പ്രോത്സാഹിക്കുന്നവര്‍ക്കും തന്റെയും മകള്‍ മീനുക്കുട്ടിയുടെയും പേരില്‍ ഓണാശംസകള്‍ നേര്‍ന്ന് ദിലീപ് കത്ത് ചുരുക്കി.


Click it and Unblock the Notifications











