ഇനി മാധവന്‍ മഹാദേവന്‍ എന്ന അവതാരം

By Nirmal Balakrishnan

മാധവന്‍ മഹാദേവന്‍...

ദിലീപും ജോഷിയും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റ് ചിത്രങ്ങളാണ് മലയാളിക്കു ലഭിച്ചത്. റണ്‍വേ, ജൂലൈ നാല്, ലയണ്‍, ട്വന്റി ട്വന്‌റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നിവയില്‍ ജൂലൈ നാല് മാത്രമേ പ്രേക്ഷകര്‍ നിരാകരിച്ചുള്ളൂ. റണ്‍വേയില്‍ വാളയാര്‍ പരമശിവം എന്ന കഥാപാത്രം ദിലീപിനു ലഭിച്ച ഏറ്റവും നല്ല ആക്ഷന്‍ കഥാപാത്രമായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു കഥാപാത്രത്തെ ജോഷി ദിലീപിനു സമ്മാനിക്കുന്നു- മാധവന്‍ മഹാദേവന്‍.

ജോഷിയും ദിലീപും ഉദയ്കൃഷ്ണ, സിബി. കെ. തോമസ് കൂട്ടുകെട്ട് വീണ്ടും മലയാളികളെ ത്രസിപ്പിക്കാന്‍ എത്തുകയാണ്. ഇക്കുറി ഉദയ്- സിബി കൂട്ടുകെട്ട് തിരക്കഥാകൃത്തുക്കളായിട്ടല്ല, നിര്‍മാതാക്കളായിട്ടാണ്. വ്യാസന്‍ എടവനക്കാട് എന്ന ദിലീപിന്റെ സുഹൃത്താണ് കഥയും തിരക്കഥയും എഴുതുന്നത്. മെട്രോ എന്ന ദിലീപ് നിര്‍മിച്ച സിനിമയുടെ സംവിധായകനായിരുന്നു വ്യാസന്‍.

avatharam

റണ്‍വേ പോലെ സാധാരണക്കാരനായ ഒരാള്‍ അറിയാതെ വലിയ പ്രതിസന്ധിയില്‍ എത്തിപ്പെടുന്നതും അവിടെ നിന്ന് അയാള്‍ അധോലോക നേതാവാകുന്നതുമാണ് അവതാരത്തിന്റെയും കഥ. ഇടുക്കി മലയോരത്തില്‍ നിന്ന് എറണാകുളത്തെത്തുന്ന മാധവന്‍ പിന്നീട് ഇവിടുത്തെ ഗുണ്ടാതലവനാകുകയാണ്. കുടുംബമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയി ത്രില്ലറിലേക്കു കടക്കുകയാണ് സിനിമ.

തമിഴില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായ ലക്ഷ്മി മേനോന്‍ ആണ് നായിക. വിവാഹത്തോടെ സിനിമ വിട്ടിരുന്ന ശ്രീജയയും ഊ ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തുന്നു. ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, ബാബു നമ്പൂതിരി, പൊന്നമ്മ ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

റാഫി സംവിധാനം ചെയ്യുന്ന റിങ് മാസ്റ്ററിനു ശേഷം റിലീസ് ചെയ്യുന്ന ദിലീപ് ചിത്രമാണ് അവതാരം. മലയാളത്തിലെ പുതിയൊരു ആക്ഷന്‍ കിങ്ങിന്റെ അവതാരത്തിനായി കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X