ദിലീപിന്റെ അവതാരം ജൂലൈ 4ന്

By Lakshmi

സംവിധായകന്‍ ജോഷി ഒരുക്കുന്ന ദിലീപ് ചിത്രം അവതാരം ദിലീപിന്റെ ഭാഗ്യദിനായ ജൂലൈ നാലിന് റിലീസ് ചെയ്യും. തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് അവതാരം നിര്‍മ്മിക്കുന്നത്. വ്യാസന്‍ എടവനക്കാടാണ് ചിത്രത്തിന്റെ രചനനിര്‍വ്വഹിച്ചിരിക്കുന്നത്.

തമിഴകത്ത് ശ്രദ്ധിക്കപ്പെട്ട മലയാളിതാരം ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് അവതാരത്തിന്റേത്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ആര്‍ഡി രാജശേഖറാണ് അവതാരത്തിനും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

dileep-joshy
ദിലീപിനെ ഉള്‍പ്പെടുത്തി ജോഷിയൊരുക്കുന്ന ആറാമത്തെ ചിത്രമാണ് അവതാരം. അതില്‍ അഞ്ച് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ജൂലൈ നാല് എന്ന ചിത്രം മാത്രമാണ് ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടത്.

ലയണ്‍, റണ്‍വേ, ട്വന്റിട്വന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങളായിരുന്നു.

വിഷു റിലീസായി എത്തിയ ദിലീപ് ചിത്രം റിങ് മാസ്റ്റര്‍ ഇപ്പോഴും തിയേറ്ററുകള്‍ വിട്ടിട്ടില്ല. കുടുംബപ്രേക്ഷകരുടെ മനംകവര്‍ന്ന ചിത്രം മോശമല്ലാത്ത കളക്ഷന്‍ നേടിയിട്ടുണ്ട്. അവതാരം മറ്റൊരു വന്‍ വിജയചിത്രമായിരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X