ബുദ്ധേട്ടന്‍ വില്ലാളിവീരനായി

By Lakshmi

നവാഗതനായ സുധീഷ് ശങ്കര്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ബുദ്ധേട്ടന്‍ എന്ന് പേരിട്ടതും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. ചിത്രീകരണം തുടങ്ങിയതിന് പിന്നാലെയ ചിത്രത്തിനിട്ട പേര് മാറ്റാന്‍ അണിയറക്കാര്‍ തീരുമാനിയ്ക്കുകയും പുതിയ പേര് വേഗം തന്നെ അറിയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ദിലീപ് ചിത്രത്തിന്റെ പുതിയ പേര് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്, വില്ലാളിവീരന്‍. ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരുടെ മതവികാരം വ്രണപ്പെടാന്‍ പേര് കാരണമായെങ്കിലോ എന്ന് കരുതിയാല്‍ ബുദ്ധേട്ടന്‍ എന്ന പേര് മാറ്റി വില്ലാളിവീരന്‍ എന്നാക്കിയതെന്ന് അണിയറക്കാര്‍ പറയുന്നു. നാട്ടിന്‍പുറത്ത് നടക്കുന്നകഥയാണ് വില്ലാളിവീരന്റെ ഇതിവൃത്തം. നര്‍മ്മത്തിന്റെ മേമ്പൊടിയിട്ടാണ് ഈ ചിത്രമൊരുക്കുന്നത്. സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. നമിത പ്രമോദും മൈഥിലിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. രണ്ട് നായികമാരും ദിലീപിനൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

dileep

ഇവരെക്കൂടാതെ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സാജു കൊടിയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങി ഹാസ്യതാരനിരയിലെ പ്രമുഖരെല്ലാം വില്ലാളിവീരനില്‍ അണിനിരക്കുന്നുണ്ട്. നെടുമുടി വേണു, ലാലു അലക്‌സ്, വിനയ പ്രസാദ്, വല്‍സല മേനോന്‍, ഗീത വിജയന്‍, നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദിലീപിന്റെ ജനപ്രിയനായകന്‍ ഇമേജും കോമഡിയും ചേര്‍ത്ത് സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കുന്നവിധത്തിലാണ് ചിത്രമൊരുക്കുന്നത്.

തമിഴകത്തെ പ്രമുഖ ബാനറായ സൂപ്പര്‍ഗുഡ് ഫിലിംസാണ് ചിത്രമൊരുക്കുന്നത്. ഓണത്തിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിനായി ഗാനരചനനടത്തുന്നത് റഫീഖ് അഹമ്മദും മുരുകന്‍ കാട്ടാക്കടയുമാണ്. എസ്എ രാജകുമാറാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X