»   » വക്കീലാണ്, പക്ഷെ കോടതിയില്‍ പോകില്ല... കാരണം, വേറെ പണിയുണ്ട്!!! ദിലീപ് ഇങ്ങനെയാണ്...

വക്കീലാണ്, പക്ഷെ കോടതിയില്‍ പോകില്ല... കാരണം, വേറെ പണിയുണ്ട്!!! ദിലീപ് ഇങ്ങനെയാണ്...

By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷകരെ തിയറ്ററില്‍ ഇളക്കി മറിച്ചിരുന്ന ദിലീപിന് കഴിഞ്ഞ കുറഞ്ഞ നാളുകളായി അത്ര ശുഭ കാലമല്ല. വിജയ ചിത്രങ്ങളുടെ തുടര്‍ച്ച ദിലീപിന് നഷ്ടമായിരിക്കുന്നു. ഒപ്പം പ്രേക്ഷകര്‍ക്ക് ദിലീപ് ചിത്രങ്ങളിലുള്ള വിശ്വാസവും നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.

ജയസൂര്യയുടെ നിര്‍ദേശം കേട്ട സംവിധായകന്‍ ഒന്നേ ചോദിച്ചൊള്ളു, നിനക്കെന്താ വട്ടുണ്ടോ???

പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കോപ്പിയടി!!! വെറുതെ അങ്ങ് കോപ്പിയടിച്ചതല്ല... ഇത് കഥ വേറെ...

ആ നഷ്ട പ്രതാപത്തെ തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് ദിലീപ്. ജൂലൈയില്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ അരുണ്‍ ഗോപി പുറത്ത് വിട്ടിരിക്കുകയാണ്. 

പ്രശസ്ത മോഡൽ സോണികയുടെ മരണം: നടന്‍ വിക്രം കുടുങ്ങും...!!! നരഹത്യയ്ക്ക് കേസെടുത്തു...!!!

രാഷ്ട്രീയ നേതാവ്

ലയണ്‍, നാടോടി മന്നന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് രാഷ്ട്രീയക്കാരനായി എത്തുകയാണ് രാമലീലയില്‍. ലയണിലെ ബി കൃഷ്ണകുമാറിനേപ്പോലെ മുഴുനീള രാഷ്ട്രീയക്കാരനാണ് ദിലീപിന്റെ രാമനുണ്ണി. ലയണ്‍ വന്‍വിജയമായിരുന്നു എന്നുള്ളത് ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

രാഷ്ട്രീയക്കാരന്‍ വക്കീലാണ്

രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ദിലീപിന്റെ കഥാപാത്രം വക്കീലാണ്. വക്കീലാണെങ്കിലും കോടതിയില്‍ സജീവമല്ല രാമനുണ്ണി. കഥാപാത്രത്തേക്കുറിച്ച് ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ ഗോപിയാണ് വ്യക്തമാക്കിയത്.

അലങ്കാരമല്ല എല്‍എല്‍ബി

സാധാരണ രാഷ്ട്രീയക്കാരുടെ പേരിനൊപ്പം ചേരുന്ന അഡ്വക്കറ്റ് എന്ന പദവിക്ക് വേണ്ടിയല്ല ആഗ്രഹിച്ച് പഠിച്ച് നേടിയതാണ് രാമനുണ്ണിയുടെ എല്‍എല്‍ബി. അതുകൊണ്ടുതന്നെ രാമനുണ്ണിയുടെ ജീവിതത്തില്‍ നിയമത്തിന് ഏറെ പ്രധാന്യമുണ്ട്.

സാധാരണക്കാരില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്ക്

ഒരു ദിവസം എംഎല്‍എ ആകേണ്ടി വന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രാമനുണ്ണിയുടെ വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും സുതാര്യമാണ്. ഒന്നിലേക്കും എടുത്ത് ചാടിപ്പുറപ്പെടാത്ത രാമനുണ്ണിക്ക് വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ കാതല്‍.

നാല് വര്‍ഷം മുമ്പ്

ഈ ചിത്രത്തിന്റെ കഥാരൂപം നാല് വര്‍ഷം മുമ്പാണ് ദിലീപ് കേള്‍ക്കുന്നതും ചിത്രത്തിന് സമ്മതം മൂളുന്നതും. ഇന്നത്തെ സമൂഹത്തിന് കണക്ട് ചെയ്യാവുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ഇത് തന്നെയാണ് ദിലീപിനെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. സച്ചിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നിലവിലെ രാഷ്ട്രീയം

നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിപാതിക്കുന്ന ഒരു ചിത്രം ഒരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പരിചയമുള്ളതും ബന്ധപ്പെടുത്താവുന്നതുമായ ഒരു പശ്ചാത്തലം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ചിത്രത്തിലെ കഥാപാത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തികച്ചും ഭാവനാ സൃഷ്ടി മാത്രമാണ്.

നായികയായി പ്രയാഗ മാര്‍ട്ടിന്‍

മലയാളത്തില്‍ ഏറെ തിരക്കുള്ള നായികയായി മാറിക്കഴിഞ്ഞ പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. പ്രയാഗ ആദ്യമായി ദിലീപിന്റെ നായികയാകുകയാണ് രാമലീലയിലൂടെ. രാധിക ശരത്കുമാര്‍, രണ്‍ജി പണിക്കര്‍, സിദ്ധിഖ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

വിജയം അനിവാര്യം

രാമലീല റിലീസിന് തയാറെടുക്കുമ്പോള്‍ ഒരു ബോക്‌സ് ഓഫീസ് ഹിറ്റില്‍ കുറഞ്ഞൊന്നും ദിലീപിന്റെ മനസിലില്ല. 2015 ഡിസംബറില്‍ തിയറ്ററിലെത്തിയ ടൂ കണ്‍ട്രീസിന് ശേഷം തിയറ്ററിലെത്തിയ നാല് ചിത്രങ്ങളും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നു.

English summary
Ramaleela's director Arun Gopy now reveals another facet of the character, that he is also a non-practicing lawyer in it.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam