തിയ്യേറ്ററുകളില്‍ ചിരിപ്പൂരമൊരുക്കാന്‍ ബാലന്‍ വക്കീല്‍ വരുന്നു!വൈറലായി സിനിമയുടെ കിടിലന്‍ പോസ്റ്റര്‍

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കമ്മാരസംഭവത്തിനു ശേഷം എത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രവുമായിട്ടാണ് ദിലീപ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,

ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദിലീപിന്റെ ആരാധകര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു ചിത്രമായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണറിയുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയൊരു പോസ്റ്റര്‍ വൈറലായിരുന്നു. കോടതി സമക്ഷം ബാലന്‍ വക്കീലിലെ ദിലീപിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു പുറത്തിറങ്ങിയിരുന്നത്.

 കോടതി സമക്ഷം ബാലന്‍ വക്കീല്‍

കോടതി സമക്ഷം ബാലന്‍ വക്കീല്‍

മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ബി ഉണ്ണികൃഷ്ണനാണ് ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീലുമായി എത്തുന്നത്. മോഹന്‍ലാല്‍ ചിത്രം വില്ലനു ശേഷമാണ് സംവിധായകന്‍ ദിലീപ് ചിത്രം ഒരുക്കിയിരിക്കുന്നത്. വില്ലന്‍ ഒരു ത്രില്ലര്‍ ചിത്രമായിരുന്നെങ്കില്‍ ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു സിനിമയുമായിട്ടാണ് ബി ഉണ്ണികൃഷ്ണന്‍ എത്തുന്നത്. ചിത്രത്തില്‍ വിക്കന്‍ വക്കിലായിട്ടാണ് ദിലിപ് എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

2 കണ്‍ട്രീസിനു ശേഷം

2 കണ്‍ട്രീസിനു ശേഷം

പാസഞ്ചര്‍,മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ദിലീപ് വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. 2 കണ്‍ട്രീസിനു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപിന്റെ നായികയായി വീണ്ടുമെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയില്‍ അനുരാധ സുദര്‍ശന്‍ എന്ന കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. ചിത്രത്തിലെ നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ പ്ലാവിന്‍ മുകളില്‍ കയറിനില്‍ക്കുന്ന ദിലീപിന്റെ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു. ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്റെ പോസ്റ്ററിനു സമാനായ ഒന്നാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. 2 കണ്‍ട്രീസ് പോലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു സിനിമ ആയിരിക്കുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷകള്‍.

കാണു

ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യമുളള സിനിമ

ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യമുളള സിനിമ

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിതത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹാസ്യത്തിനു പുറമെ ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുളള ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറില്‍ ദിലീപിന്റെ ആക്ഷന്‍ രംഗങ്ങളും ഉണ്ടായിരുന്നു. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X