ഞാന്‍ ആരാ മോന്‍; ചിന്നനായി ദിലീപ്
നവാഗതസംവിധായകനായ സുധീഷ് ശങ്കറിന്റെ ചിത്രത്തില്‍ ദിലീപ് നായകനായി എത്തുന്നു. ഞാന്‍ ആരാ മോന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപ് തീര്‍ത്തും വ്യത്യസ്തമായ റോളിലാണ് എത്തുന്നതെന്നാണ് സൂചന.
കുടുംബചിത്രമായി ഒരുക്കുന്ന ഞാന്‍ ആരാ മോനില്‍ ചിന്നന്‍ എന്ന യുവാവിന്റെ റോളിലാണ് ദിലീപ് അഭിനയിക്കുന്നത്. ജീവിയ്ക്കാന്‍ വേണ്ടി പലതരം വേലകള്‍ നടത്തുന്നയാളാണ് ചിന്നന്‍. ചിത്രത്തില്‍ നമിത പ്രമോദാണ് ദിലീപിന്റെ നായികയായി എത്തുന്നത്. സൗണ്ട് തോമ എന്ന ചിത്രത്തില്‍ നമിത ദിലീപിന്റെ നായികയായിരുന്നു.

ഒരു പരസ്യചിത്രനിര്‍മ്മാതാവിന്റെ വേഷമാണ് നമിതയുടേത്. ദിനേഷ് പള്ളത്താണ് ഞാന്‍ ആരാ മോന് തിരക്കഥയൊരുക്കുന്നത്. തൊടുപുഴ, ആലപ്പുഴ, മുംബൈ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം നടക്കുക.
വിഷുച്ചിത്രമായി എത്തിയ ദിലീപിന്റെ റിങ് മാസ്റ്റര്‍ എന്ന ചിത്രം ഇപ്പോഴും കുട്ടികളുള്‍പ്പെടെയുള്ള പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന അവതാരം, പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം, തെലുങ്ക് ചിത്രം ബാബ സത്യ സായി എന്നിവയാണ് ദിലീപിനെ നായകനാക്കി അടുത്തിടെ പ്രഖ്യാപിയ്ക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.


Click it and Unblock the Notifications











