»   » ജോര്‍ജേട്ടന്‍സ് പൂരം ഏശിയില്ല, തിയേറ്ററുകളില്‍ പ്രകമ്പനം കൊള്ളിക്കാന്‍ രാമലീലയുമായി ജനപ്രിയന്‍ !!

ജോര്‍ജേട്ടന്‍സ് പൂരം ഏശിയില്ല, തിയേറ്ററുകളില്‍ പ്രകമ്പനം കൊള്ളിക്കാന്‍ രാമലീലയുമായി ജനപ്രിയന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ജനപ്രിയതാരം ദിലീപിന്റെ സിനിമയ്ക്കായാണ് കുടുംബ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അവധിക്കാല റിലീസില്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ ജോര്‍ജേട്ടന്‍സ് പൂരത്തിന് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് ദിലീപ്. രാമലീലയുടെ റീലീസിന് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. അമേരിക്കന്‍ ഷോ കഴിഞ്ഞ് എത്തിയാലുടന്‍ രാമലീലയുടെ അവസാന ഘട്ട ഷൂട്ടില്‍ ദിലീപും ജോയിന്‍ ചെയ്യും.

റിലീസിങ്ങ് തീയതി തീരുമാനിച്ചു

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയ്ക്ക് തിരക്കഥ ഒരുക്കുന്നത് സച്ചിയാണ്. ലയണിനു ശേഷം വീണ്ടും ദിലീപ് രാഷ്ട്രീയക്കാരനായി എത്തുന്ന ചിത്രം കൂടിയാണിത്. രണ്‍ജി പണിക്കര്‍, രാധിക ശരത് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളുമായി എത്തുന്നുണ്ട്.

നായികയായി പ്രയാഗ മാര്‍ട്ടിന്‍

രാമലീലയില്‍ ദിലീപിന്റെ നായികയായി എത്തുന്നത് പ്രയാഗ മാര്‍ട്ടിനാണ. കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഇതാദ്യമായാണ് ദിലീപിന്‍രെ നായികയായി വേഷമിടുന്നത്.

ജൂലൈ ഏഴിന് തിയേറ്ററുകളിലേക്കെത്തും

അരുണ്‍ ഗോപി ചിത്രമായ രാമലീല ജൂലൈ ഏഴിന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുംപാടം നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഇടവേളയ്ക്ക് ശേഷം രാധികാ ശരത് കുമാര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം നടി രാധിക ശരത് കുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ദിലീപിന്റെ അമ്മയായാണ് രാധിക ഈ ചിത്രത്തില്‍ വേഷമിടുന്നത്. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

English summary
The movie, directed by Arun Gopy and scripted by Sachy, has Dileep playing a politician named Ramanunni and Prayaga Martin as the lead actress. Now, the director has revealed the release date of the film - July 7.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam