റിങ് മാസ്റ്ററിന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കേറ്റ്
ഉത്സവ സീസണുകളുടെ താരമാണ് ജനപ്രിയ നായകന്‍ ദിലീപ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിഷു, ഓണം പോലുള്ള ആഘോഷ വേളകളില്‍ സൂപ്പര്‍താരചിത്രങ്ങളെപ്പോലും പിന്തള്ളിക്കൊണ്ട് ദിലീപ് ചിത്രങ്ങള്‍ കളക്ഷന്‍ നേടാറുണ്ട്. സാറ്റലൈറ്റ് മാര്‍ക്കറ്റിലായാലും പൊന്നുംവിലയുള്ള താരമാണ് ദിലീപ്. ഇത്തവണത്തെ വിഷുവിനും ദിലീപിന്റെ സാന്നിധ്യമുണ്ട്. റാഫി സംവിധാനം ചെയ്ത റിങ് മാസ്റ്ററാണ് ദിലീപിന്റെ വിഷുച്ചിത്രം.
ഏപ്രില്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് നല്‍കിയിരിക്കുന്നത്. ഹണി റോസും കീര്‍ത്തി മേനകയും നായികമാരാകുന്ന ചിത്രത്തില്‍ നായപരിശീലനകനായിട്ടാണ് ദിലീപ് എത്തുന്നത്. ഒരു മുഴുനീള എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ചിത്രത്തിലെ നായകളുടെ സാന്നിധ്യമാണ്. നായകളും ദിലീപുമുള്ളൊരു ഗാനരംഗവും പ്രധാന ആകര്‍ഷണ ഘടകമാണ്.

മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍, പൃഥ്വിരാജിന്റെ സെവന്‍ത് ഡേ എന്നിവയായിരിക്കും ദിലീപ് ചിത്രത്തിന് കാര്യമായ വെല്ലുവിളിയുയര്‍ത്തുന്ന ചിത്രങ്ങള്‍. എന്തായാലും തമാശയും സെന്റിമെന്റ്‌സുമെല്ലാമായി പ്രേക്ഷകരെ കയ്യിലെടുക്കാന്‍ കഴിവുള്ള ദിലീപ് ഈ വിഷുക്കാലത്തും കാര്യമായ നേട്ടമുണ്ടാക്കുമെന്നുതന്നെ പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications