എസസ് എന്ന റിങ്മാസ്റ്റര്‍
സര്‍ക്കസ് കൂടാരത്തില്‍ ജനിയ്ക്കുകയും ആരുടെയും സ്‌നേഹവാത്സല്യങ്ങള്‍ കിട്ടാതെ വളരുകയും ചെയ്ത എസസ് എന്ന കഥാപാത്രമായി ദിലീപ് എത്തുന്ന ചിത്രമാണ് റിങ് മാസ്റ്റര്‍. റാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒട്ടേറെ വ്യത്യസ്തതകളുമായിട്ടാണ് ഒരുങ്ങുന്നത്. സര്‍ക്കസിലെ റിങ് മാസ്റ്ററായിരുന്നു ദിലീപിന്റെ കഥാപാത്രത്തിന്റെ പിതാവ്. എസസിന്റെ ജനനത്തിന് പിന്നാലെ അമ്മ മരിയ്ക്കുകയും അതിന്റെ കാരണക്കാരനായി അവന്‍ മുദ്രകുത്തപ്പെടുകയുമാണ്.
സര്‍ക്കസ് കൂടാരമാണ് അവന് എസസ് എന്ന് പേരിട്ടത്. മൃഗങ്ങള്‍ക്കിടയില്‍ ജീവിയ്ക്കുമ്പോള്‍ സ്വതന്ത്രനായ ഒരു മനുഷ്യനായി മനുഷ്യര്‍ക്കിടയില്‍ ജീവിക്കാനായിരുന്നു അവന് താല്‍പര്യം. അങ്ങനെ അവന്‍ സര്‍ക്കസ് വിട്ട് ഒരു മലയോരഗ്രാമത്തിലെത്തുകയാണ്. ഇവിടെയാണെങ്കില്‍ സ്വപ്‌നം കണ്ടതൊന്നുമല്ല എസസിന് ലഭിയ്ക്കുന്നത് ചതിയിലും വഞ്ചനയിലുമെല്ലാം മനുഷ്യര്‍ മുന്നിലാണെന്ന് മനസിലാക്കിയ എസസ് പിന്നീട് വീണ്ടും മൃഗങ്ങള്‍ക്കിടയിലേയ്ക്ക് എത്തുകയാണ്.
റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക കൂട്ടുകെട്ടിലെ റാഫി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. 2014ലെ ദിലീപിന്റെ വന്‍ ഹിറ്റുകളിലൊന്നായിരിക്കും ഈ ചിത്രമെന്നാണ് കണക്കാക്കപ്പെടുന്നത്.


Click it and Unblock the Notifications