Mohanlal: നീരാളി ശരിക്കും ഞെട്ടിക്കും!! ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി എത്തുന്നത് ദിലീഷ് പോത്തൻ

നാസറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് നീരാളി. വർഷങ്ങൾക്ക് ശേഷം നദിയ മൊയ്തു മോഹൻലാലിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. അജോയ് വർമ്മ സംവിധനം ചെയ്യുന്ന ചിത്രത്തിൽ ഇടവേളയ്ക്ക് ശേഷമാണ് നദിയ മലയാള സിനിമയിൽ വീണ്ടും തിരിച്ചെത്തുന്നത്. മോഹൻലാലിന്റെ ഭാര്യയായിട്ടാണ് താരം നിരാളിയിൽ എത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാലിന്റെ ഗെറ്റപ്പും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാജു തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നദിയ മൊയ്തുവിനോടൊപ്പം പാർവതി മേനോനും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്. നാസർ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ പ്രേക്ഷകർക്കായി ഒട്ടേറെ സർപ്രൈസുകൾ സംവിധായകൻ ഒരുക്കുന്നുണ്ട്.

  മോഹൻലാലിന്റെ പ്രതിനായകൻ

മോഹൻലാലിന്റെ പ്രതിനായകൻ

ചിത്രത്തിൽ മോഹൻലാലിന്റെ പ്രതിനായകനായി എത്തുന്നത് നടനും സംവിധായകനുമായ ദിലീഷ് പോത്തനാണത്രേ. ഒരു ഇടവേളയ്ക്ക് ശേഷമാണ് ദിലീഷ് പോത്തൻ പ്രതിനായകനായി എത്തുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി സഹനടന്റെ റോളുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇത് ദിലീഷ് പോത്തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും. കൂടാതെ നാസറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 മഹേഷിന്റെ പ്രതികാരം

മഹേഷിന്റെ പ്രതികാരം

ഫഹദ് ഫാസിൽ ചിത്രമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ് ദിലീഷ് പോത്തനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാക്കിയത്. കൂടാതെ ചിത്രത്തിൽ ചെറിയ കഥാപാത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ആ കാഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലെല്ലാം ദിലീഷ് പോത്തൻ തിളങ്ങിരുന്നു.

 നായകനായി എത്തുന്നു

നായകനായി എത്തുന്നു

സംവിധായകൻ സഹനടൻ പ്രതിനായകൻ എന്നീ റോളിൽ മാത്രമല്ല നാടനായും ദിലീഷ് പോത്തൽ എത്തുകയാണ്. ലിയാൻസ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ നായകനാകുന്നത്. തുവരെ കണ്ടിട്ടില്ലാത്ത് ഒകരു ഒരു ഹൊറൽ ചിത്രമായിരിക്കും ലിയാൻസ്. കൂടാതെ ചിത്രത്തിൽ ഹരീഷ് പേരടിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ബിജു ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജുകുട്ടൻ, കോട്ടയം പ്രദീപ്, നിരഞ്ജൻ എബ്രഹാം, ബദ്രിലാൽ, ഷാൻചാർളി, ഷഫീക് ചെർപ്പുളശ്ശേരി, അജയ് ഡൽഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേർഡ്, റെജിൻ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കർ, ധനീഷാസുരേന്ദ്രൻ, ഡോണ റൊസാരിയൊ, വർഷ പ്രസാദ്, ആർദ്രദാസ്, ആര്യ രമേശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 ബോളിവുഡ് ചിത്രം

ബോളിവുഡ് ചിത്രം

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് നീരാളി ഒരുക്കുന്നത്. അദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. അതു കൊണ്ട് തന്നെ ചിത്രത്തിന് ഒരു ബോളിവുഡ് നിലവാരം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. നിരാളി സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞപ്പോൾ മുതൽ ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ടീസര്‍ പുറത്തുവിടുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകരെന്നുള്ള റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ബോളിവുഡ് സിനിമയോട് കിടപിടിക്കുന്ന മേക്കിങ് രീതികളാണ് ചിത്രത്തിന് വേണ്ടി സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകൽ പുറത്തു വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X