ഫഹദും ദിലീഷ് പോത്തനും ഒന്നിക്കും, എന്നാല്‍ നായകനും സംവിധായകനുമായിട്ടല്ല! പിന്നെയോ?
ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ വരാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം ദിലീഷാണ് സംവിധാനം ചെയ്ത സിനിമയാണെന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിലീഷ് പോത്തനല്ല സിനിമ സംവിധാനം ചെയ്യുന്നതെന്നാണ് പറയുന്നത്.
ചിത്രത്തിലൂടെ ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നടനും സംവിധായകനുമായിട്ടായിരിക്കില്ല. സിനിമയുടെ നിര്‍മാണത്തിലൂടെയാണ് ഇത്തവണ ഇരുവരും ഒന്നിക്കുന്നതെന്നാണ് പറയുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങളറിയാം.

പുതിയ സിനിമ
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന അടുത്ത സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം പുറത്ത് വന്നിരുന്നു. എന്നാല്‍ സിനിമ സംവിധാനം ചെയ്യുന്നത് ദിലീഷല്ലെന്നുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കുമ്പളങ്ങി നൈറ്റസ്
ഷെയിന്‍ നിഗം നായകനായി അഭിനയിക്കാന്‍ പോവുന്ന സിനിമയ്ക്ക് കുമ്പളങ്ങി നൈറ്റസ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം ദിലീഷ് പോത്തന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന മധു സി നാരയണന്‍ ആണ് സംവിധാനം ചെയ്യാന്‍ പോവുന്നത്.

നിര്‍മാതാക്കളാവുന്നു
സിനിമയിലൂടെ ഫഹദും ദിലീഷും വീണ്ടും ഒന്നിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇവര്‍ക്കൊപ്പം തിരക്കഥകൃത്ത് ശ്യാം പുഷ്‌കരനും കൂടി നിര്‍മാതാവിന്റെ കുപ്പായത്തിലൂടെയായിരിക്കും സിനിമയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കൂട്ടുകെട്ട് ഒന്നിക്കുന്നു
ദിലീഷ് പോത്തന്റെ ആദ്യ രണ്ട് സിമകള്‍ക്കും കഥ ഒരുക്കിയ ശ്യാം പുഷ്‌കരന്‍ തന്നെയാണ് പുതിയ സിനിമയ്ക്ക് വേണ്ടി കഥ ഒരുക്കുന്നത്. അത്തരത്തില്‍ അതേ കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ സിനിമയായിരിക്കും കുമ്പളങ്ങി നൈറ്റസ്.

ഹിറ്റ് സിനിമകള്‍
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിങ്ങനെ ദിലീഷ് പോത്തന്റെ രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നതോടെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications











