ദിലീഷ് പോത്തന് ഫഹദ് ഫാസിലിനെ അങ്ങനെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ പറ്റുമോ? അടുത്ത കൂട്ടുകെട്ട് ഇതാണ്!!
ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുറത്ത് വന്ന രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റായതിന് ശേഷം അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ ദിലീഷിന്റെ മൂന്നാമത്തെ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ തന്നെ പുറത്ത് വിട്ടിരുന്നു.
ആദ്യ രണ്ട് സിനിമയിലും നായകനായി അഭിനയിച്ചത് ഫഹദ് ഫാസിലായിരുന്നെങ്കിലും മൂന്നാമത്തെ സിനിമയില്‍ നായകനായി അഭിനയിക്കുന്നത് ഷെയിന്‍ നിഗമാണെന്നായിരുന്നു പറഞ്ഞത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഉണ്ടോ എന്ന കാര്യത്തെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിതാ..

ദിലീഷ് പോത്തന്റെ അടുത്ത സിനിമ
ദിലീഷ് പോത്തന്റെ അടുത്തൊരു സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ നായകന്മാരായി ഫഹദ് ഫാസിലും ഷെയിന്‍ നിഗവുമാണ് അഭിനയി്ക്കാന്‍ പോവുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ്
പുതിയ സിനിമയുടെ പേരിലും ഇത്തിരി വ്യത്യാസമുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് എന്നാണ് സിനിമയ്ക്ക പേരിട്ടിരിക്കുന്നത്. പേര് പുറത്ത് വന്നിരുന്നെങ്കിലും കഥയോ, കഥാപാത്രങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. അതേ സമയം തന്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയൊരു ആശയം തേടി കൊണ്ടിരിക്കുകയാണെന്നും ഇതുവരെ ഒന്നും ശരിയായിട്ടില്ലെന്നുമാണ് ദിലീഷ് പോത്തന്‍ പറയുന്നത്.

നായകനാരാണ്?
ദിലീഷ് പോത്തന്റെ അടുത്ത സിനിമയില്‍ ഷെയിന്‍ നിഗമായിരിക്കും നായകന്‍ എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഫഹദ് ഫാസിലുമുണ്ട്. സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിട്ടില്ല.

തിരക്കഥ
മൂന്നാമതൊരു സിനിമ ഒരുക്കുമ്പോള്‍ പഴയ കൂട്ടുകെട്ട് ഒഴിവാക്കാന്‍ ദിലീഷിനായിട്ടില്ല. ആദ്യ രണ്ട് സിനിമകള്‍ക്കും കഥ ഒരുക്കിയ ശ്യാം പുഷ്‌കരന്‍ തന്നെയാണ് പുതിയ സിനിമയിലും കഥ ഒരുക്കുന്നത്.

ഹിറ്റ് സിനിമകള്‍
മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്‌സാക്ഷികള്‍ എന്നിങ്ങനെ രണ്ട് ഹിറ്റ് സിനിമകളായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് മലയാള സിനിമയ്ക്കായി സമ്മാനിച്ചിരുന്നത്. രണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളായിരുന്നു.


Click it and Unblock the Notifications