»   » പണി പാലും വെള്ളത്തിലും കിട്ടും സാറേ... ദിലീഷ് പോത്തനും ഫഹദും തകര്‍ത്തഭിനയിച്ച പരസ്യ ചിത്രം വൈറല്‍!!

പണി പാലും വെള്ളത്തിലും കിട്ടും സാറേ... ദിലീഷ് പോത്തനും ഫഹദും തകര്‍ത്തഭിനയിച്ച പരസ്യ ചിത്രം വൈറല്‍!!

Posted By:
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളുടെ വിജയം കേരളം ഒന്നാകെ ആഘോഷിച്ചതാണ്. ഇനിയും ഇതേ കൂട്ടുകെട്ടിലെത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ അതിന് മുമ്പ് ഒരു പരസ്യ ചിത്രത്തിലൂടെ ഇരുവരും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്.

പ്രണയ നോവുകളിൽ ഉപ്പുകാറ്റ് ചാറുന്നു.. മായാനദി ടോട്ടലി ഫ്രഷ് ശൈലന്റെ റിവ്യു...

dileesh-pothan-fahadh-faasil

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ മില്‍മയുടെ പരസ്യത്തിലായിരുന്നു ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ചഭിനയിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ പുതിയ പരസ്യം വീണ്ടും വൈറലാകുകയാണ്. ഒരു സിനിമയുടെ ഏതോ രംഗമാണെന്ന് ചോദിക്കുന്ന തരത്തിലായിരുന്നു പരസ്യത്തിന്റെ നിര്‍മാണം.

വിമാനമല്ല പറന്നുയരുന്നത് പ്രണയമാണ്.. (എഞ്ചിൻ അല്പം വീക്കാണെങ്കിലും കൊള്ളാം) ശൈലന്റെ റിവ്യു..

ദിലീഷ് പോത്തനും ഫഹദ് ഫാസിലുമാണ് പരസ്യത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഉണ്ണിമായ, വിജിലീഷ് ബിറ്റോ ഡേവിസ്, രാജേഷ് മാധവന്‍ എന്നിവരും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലൊരുക്കിയ പരസ്യത്തിന് ബിജിബാലാണ് സംഗീതം കൊടുത്തിരിക്കുന്നത്.

English summary
Dileesh Pothan and Fahadh Faasil acted in add film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X