»   » ദിലീഷ് പോത്തനും ഹരീഷ് പേരടിയും ഇനി ഹൊറര്‍ ചിത്രത്തിലേക്ക്! അടുത്ത സിനിമ ലീയാന്‍സ്!!

ദിലീഷ് പോത്തനും ഹരീഷ് പേരടിയും ഇനി ഹൊറര്‍ ചിത്രത്തിലേക്ക്! അടുത്ത സിനിമ ലീയാന്‍സ്!!

Posted By:
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ ഹരീഷ് പേരടിയ്‌ക്കൊപ്പം ദിലീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ലീയാന്‍സ് എന്ന് പേരിട്ടിരിക്കുന്ന സിനിമ തമിഴിലും മലയാളത്തിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്.

പ്രതീക്ഷ കൂട്ടിയെങ്കിലും 'ഉന്തും തള്ളലുകളുമായി' ഇക്കാ ഫാന്‍സിന്റെ പേരന്‍പ്!

ബിജു ദാസ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ഹൊറര്‍ ക്രൈം ത്രില്ലര്‍ സിനിമയാണ്. സിനിമയുടെ കഥയൊരുക്കുന്നതും സംവിധായകന്‍ തന്നെയാണെന്നുളളതാണ് മറ്റൊരു കാര്യം. സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ലീയാന്‍സ്

ദിലീഷ് പോത്തനും ഹരീഷ് പേരടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പോവുന്ന സിനിമയാണ് ലീയാന്‍സ്. ബിജു ദാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ഹൊറര്‍ ക്രൈം ത്രില്ലര്‍

ലീയാന്‍സ് ഒരു ഹൊറര്‍ ക്രൈം ത്രില്ലറായിട്ടാണ് നിര്‍മ്മിക്കുന്നത്. കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന സിനിമയ്ക്ക് സംവിധാനം ചെയ്യുന്നതിനൊപ്പം കഥയൊരുക്കിയതും ബിജു ദാസ് തന്നെയാണ്.

രണ്ട് ഭാഷകളില്‍

മലയാളത്തിലും തമിഴിലുമായി ഒരേ സമയം രണ്ട് ഭാഷകളിലാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയിലേക്കുള്ള കഥാപാത്രങ്ങള്‍ ഇനിയും വേണം. പുതുമുഖങ്ങള്‍ക്കുള്ള അവസരവും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുകയാണ്.

ഹരീഷ് പേരടിയുടെ സിനിമ

മലയാളത്തിനെക്കാളും തമിഴിലാണ് ഹരീഷ് പേരടി ഇപ്പോള്‍ സജീവമായിരിക്കുന്നത്. വിജയിയുടെ മേര്‍സലിന് ശേഷം വിക്രം നായകനായ സ്‌കെച്ച് എന്ന സിനിമയിലും ഹരീഷ് അഭിനയിച്ചിരുന്നു. ഇനി വരാനിരിക്കുന്ന രജനികാന്തിന്റെ ബ്രഹ്മണ്ഡ സിനിമയായ 2.0 യിലും താരം അഭിനയിക്കുന്നുണ്ട്.

പുതിയ സിനിമ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക ശേഷം ദിലീഷ് പോത്തന്റെ അടുത്ത സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം പുറത്ത് വന്നിരുന്നു. എന്നാല്‍ സിനിമ സംവിധാനം ചെയ്യുന്നത് ദിലീഷല്ലെന്നുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഷെയിന്‍ നിഗം നായകനായി അഭിനയിക്കാന്‍ പോവുന്ന സിനിമയ്ക്ക് കുമ്പളങ്ങി നൈറ്റസ് എന്നാണ് പേരിട്ടിരിക്കുന്നത്.

English summary
Dileesh Pothan and Hareesh Peradi join hands together!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam