ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും നോര്‍ത്ത് അമേരിക്കയിലേക്ക് പോവുന്നു! എന്തിനാണെന്നോ??
മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ദിലീഷ് പോത്തന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസില്‍ നായകനായി എത്തിയ സിനിമ ജൂണിലായിരുന്നു റിലീസിനെത്തിയിരുന്നത്.

മികച്ചൊരു സിനിമ എന്ന് വിലയിരുത്തപ്പെട്ട സിനിമ വീണ്ടും ഉയരങ്ങളിലേക്ക് എത്താന്‍ പോവുകയാണ്. നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന ടോറനോറ്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പങ്കെടുക്കാന്‍ പോവുന്നത്. ഒക്ടോബര്‍ 15 നായിരിക്കും സിനിമ പ്രദര്‍ശനത്തിനെത്തുക.
ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസിലിനൊപ്പം സുരാജ് വെഞ്ഞാറാംമൂട്, പുതുമുഖ നടി നിമിഷ സജയന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ദിലീഷ് പോത്തന്‍ ആദ്യം സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരവും സൂപ്പര്‍ ഹിറ്റായിരുന്നു. ദേശീയ പുരസ്‌കാരത്തിനും സിനിമ അര്‍ഹത നേടിയിരുന്നു.


Click it and Unblock the Notifications











