അഭിനയം അത്ര പോരാ!! സ്‌ക്രീനില്‍ കാണുമ്പോള്‍ ഒന്നും ശരിയാകാത്ത പോലെ, തുറന്ന് പറഞ്ഞ് ദിലീഷ് പോത്തൻ
അഭിനയത്തെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത് ഈ അടുത്ത കാലാത്താണ്
അഭിനയം, സംവിധാനം, നിർമ്മാണം എന്നിങ്ങനെ സിനിമയുടെ എല്ലാമേഖലയിലും തന്റേതായ കഴിവ് തെളിയിച്ച താരമാണ് ദിലീഷ് പോത്തൻ. കോമഡി ആകട്ടെ സീരിയൻ ടൈപ്പ് കഥാപാത്രമാകട്ടെ എല്ലാം പോത്തേട്ടന്റെ കൈകളിൽ ഭഭ്രമായിരിക്കും. എങ്കിലും സ്വന്തം അഭിനയത്തിൽ താരം പൂർണ്ണ തൃപ്തനല്ല. എല്ലാവരും അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പോരായ്മകൾ ചൂണ്ടി കാണിക്കുകയാണ്. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അതൃപ്തി വെളിപ്പെടുത്തിയത്.

കോമഡി, വില്ലൻ, സീരിയസ്, തുടങ്ങി പല തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അഭിനയത്തെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത് ഈ അടുത്ത കാലാത്താണ്. അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അഭിനയിച്ചാല്‍ ലഭിക്കുന്നു എന്നതായിരുന്നു അഭിനയത്തിലേയ്ക്ക് ആകർഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആഷിഖ് ആബുവിന്റെ ചിത്രമായ സോൾട്ടാൻ പെപ്പറിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സ്ക്രീനിൽ കാണുമ്പോൾ ഒന്നും അങ്ങോട്ട് ശരിയായില്ലെന്നാണ് തോന്നലാണ്. ആളുകൾ നല്ലത് പറയുന്നുണ്ടെങ്കിലും എന്റെ അഭിപ്രായം അത്ര പോരാ എന്നാണെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications