വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്നില്ലെന്ന് ദിലീഷ് പോത്തന്‍! നടന്‍ പറഞ്ഞത് കാണൂ
മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ദിലീഷ് പോത്തന്‍. സംവിധായകനെന്നതിലുപരി നല്ലൊരു അഭിനേതാവ് കൂടിയാണ് താനെന്ന് പല തവണ തെളിയിച്ചിട്ടുണ്ട് നടന്‍. വിനീത് ശ്രീനിവാസനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

കുമ്പളങ്ങിക്ക് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ വിനീതിനെ നായകനാക്കിയുളള സിനിമ ദിലീഷ് സംവിധാനം ചെയ്യുമെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ ആ വാര്‍ത്ത ശരിയല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ താന്‍ നിര്‍മ്മിക്കുന്ന സിനിമ വരുന്നുണ്ടെന്ന് ദിലീഷ് പോത്തന്‍ പറയുന്നു.
ഈ സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുക തങ്ങളുടെ സുഹൃത്തുക്കളില്‍ ഒരാളാണെന്നു്ം താരനിര്‍ണയത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നുമാണ് ദിലീഷ് പോത്തന്‍ വ്യക്തമാക്കിയിരിക്കുന്നത്.
തങ്കം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ദിലീഷും ശ്യാം പുഷ്‌കരനും വിനീതും ഒന്നിക്കുന്നതായാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിവരം. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നും അറിയുന്നു.


Click it and Unblock the Notifications