»   » വീണ്ടും പേരില്‍ ഞെട്ടിച്ച് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും! പുതിയ ചിത്രത്തിന്റെ പേരിതാ...

വീണ്ടും പേരില്‍ ഞെട്ടിച്ച് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും! പുതിയ ചിത്രത്തിന്റെ പേരിതാ...

By: Karthi
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ എത്തുകയാണ് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും. ഇരുവരും ആദ്യമായി ഒന്നിച്ച മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫീസ് വിജയം മാത്രമല്ല സംസ്ഥാന, ദേശീയ പുരസ്‌കാര വേദികളിലും വിജയം നേടി. പ്രേക്ഷകാഭിപ്രായത്തിനൊപ്പം നിരൂപക പ്രശംസയും നേടിയ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും വിജയം ആവര്‍ത്തിച്ചു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.

'ദുല്‍ഖർ പൃഥ്വിരാജിനെ കണ്ട് പഠിക്കണം'! എന്തിനാണീ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്? ഇത്രയ്ക്ക് ചീപ്പാണോ!

മോഹന്‍ലാലിനും മമ്മൂട്ടിക്കും സാധിക്കാത്ത അപൂര്‍വ്വ റെക്കോര്‍ഡ്! മലയാളത്തില്‍ ഇത് ദിലീപിന് മാത്രം...

kumbalangi nights

ശ്യാം പുഷ്‌കരന്റെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു മഹേഷിന്റെ പ്രതികാരം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ സംഭാഷണമെഴുതിയ ശ്യാം ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. മൂന്നാം അങ്കത്തില്‍ ശ്യാം പുഷ്‌കരന്റേത് തന്നെയാണ് തിരക്കഥ. കുമ്പളങ്ങി നൈറ്റ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗിനേക്കുറിച്ചോ മറ്റ് അണിയറ പ്രവര്‍ത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

മൂന്നാം ചിത്രത്തില്‍ മമ്മൂട്ടി നായകനാകും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശ്യാം പുഷകരന്‍ ഒരു സിനിമ സ്വതന്ത്രമായി സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഒരു സൂപ്പര്‍ സ്റ്റാറായിരിക്കും ചിത്രത്തില്‍ നായകനാകുക എന്ന പറഞ്ഞിരുന്നെങ്കിലും മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ദിലീഷ് പോത്തന്‍. അഭിനയിക്കാനുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത വര്‍ഷമായിരിക്കും പുതിയ ചിത്രം സംവിധാനം ചെയ്യുക എന്ന് ദിലീഷ് പോത്തന്‍ പ്രഖ്യാപിച്ചിരുന്നു.

English summary
Dileesh Pothan-Syam Pushkaran duo to team up for ‘Kumbalangi Nights’.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam