»   » മഹേഷിന്റെ പ്രതികാരം ടീം വീണ്ടും!!! ദിലീഷ് പോത്തന്‍ ചിത്രത്തില്‍ ഫഹദല്ല മമ്മൂട്ടി നായകന്‍???

മഹേഷിന്റെ പ്രതികാരം ടീം വീണ്ടും!!! ദിലീഷ് പോത്തന്‍ ചിത്രത്തില്‍ ഫഹദല്ല മമ്മൂട്ടി നായകന്‍???

By: Karthi
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. ആദ്യ രണ്ട് ചിത്രങ്ങളിലും നായകനായിരുന്നു ഫഹദ് ഫാസിലായിരിക്കില്ല ചിത്രത്തിലെ നായകന്‍. അണിയറയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. 

ആദ്യ രണ്ട് ചിത്രങ്ങളും പ്രേക്ഷകരെ മാത്രമല്ല നിരൂപകരേയും ആകര്‍ഷിച്ച ചിത്രമായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ പോത്തേട്ടന്‍ ബ്രില്യനന്‍സ് എന്ന് ഒരു വിശേഷണം നേടിയെടുക്കാന്‍ ദിലീഷ് പോത്തനായി. പുതിയ ചിത്രത്തില്‍ മെഗസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

മമ്മൂട്ടിക്കൊപ്പം ദിലീഷ് പോത്തന്‍

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു ദിലീഷ് പോത്തന്‍. ഒപ്പം ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ഓണത്തിന് തിയറ്ററിലെത്തുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയ കഥാപാത്രത്തെ ദിലീഷ് അവതരിപ്പിക്കുന്നുണ്ട്.

തിരക്കഥ ശ്യാം പുഷ്‌കരന്‍

ശ്യാം പുഷ്‌കരന്‍ ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്തായ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കരാവും ശ്യാമിന് ലഭിച്ചു. മമ്മൂട്ടി ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ശ്യാമാണ്. ശ്യാം സ്വതന്ത്രമായി തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും പുതിയ മമ്മൂട്ടി ചിത്രം.

ദേശീയ പുരസ്‌കാര ജേതാവ്

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും കോ ഡയറക്ടറായും സംഭാഷണ രചയിതാവായും ശ്യാം ഉണ്ടായിരുന്നു. അമല്‍ നീരദിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന മഹാനദിയുടെ തിരക്കഥ രചനയില്‍ ദിലീഷ് നായരുടെ പങ്കാളിയാണ് ശ്യാം.

ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

അമേരിക്കയില്‍ ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും മടങ്ങിയെത്തിയാലുടന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. മമ്മൂട്ടിയുമായി ദിലീഷ് പോത്തനും ശ്യാമും ആദ്യ ഘട്ട ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷം ആദ്യം

2018ലെ മമ്മൂട്ടിയുടെ ആദ്യ പ്രോജക്ടായിരിക്കും ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ ചിത്രം എന്നാണ് അറിയുന്നത്. പരസ്യ ചിത്ര സംവിധാനയകനായ ശരത് സംവിധാനം ചെയ്യുന്ന പരോളിന്റെ മൂന്നാറിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മമ്മൂട്ടി ദിലീഷ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

മമ്മൂട്ടി മാസ്റ്റര്‍ പീസിനൊപ്പം

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്ററന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോള്‍. പൂജ റിലീസായി തിയറ്ററിലെത്തുന്ന ചിത്രത്തില്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

സ്ട്രീറ്റ് ലൈറ്റും തമിഴ് ചിത്രവും

മാസ്റ്റര്‍ പീസിന് ശേഷം ക്യാമറാമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് തിയറ്ററിലെത്തും. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിച്ച സ്ട്രീറ്റ് ലൈറ്റ് ഒരു ക്രൈം ത്രില്ലറാണ്. പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. അതിന് ശേഷം തമിഴ് ചിത്രമായ പേരമ്പന്‍ തിയറ്ററിലെത്തും.

പുതിയ മമ്മൂട്ടി ചിത്രങ്ങള്‍

ഇപ്പോള്‍ ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങള്‍ കൂടാതെ ഒരു പിടി ചിത്രങ്ങളും മമ്മൂട്ടി കരാറായിട്ടുണ്ട്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായയ ഗിരീഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍, കെ മധു - എസ്എന്‍ സ്വാമി കൂട്ടുകെട്ടിലൊരുങ്ങുന്ന സിബിഐ അഞ്ചാം ഭാഗം, തിരക്കഥാകൃത്ത് സേതുവിന്റെ പ്രഥമ സംവിധാന സംരഭം കോഴിത്തങ്കച്ചന്‍ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

English summary
Dileesh Pothan and Shyam Pushkaran team up again for Mammootty. The reports says they have completed a preliminary discussion with Mammootty. It will be Mammootty first movie in 2018.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam