twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കള്ള് കുടി മാക്സിമം ഒഴിവാക്കുക!! ആറു മണിക്കൂർ ഉറക്കം... കുമ്പളങ്ങി ടീമിന് പോത്തേട്ടന്റെ ടിപ്സ്

    സംവിധായകനായിട്ടല്ല നിർമ്മാതാവിന്റെ റോളിലാണ് പോത്തേട്ടൻ പ്രത്യക്ഷപ്പെടുന്നത്

    |

    മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രം കൊണ്ട് ദിലീഷ് പോത്തൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറി. പ്രേക്ഷക- നിരൂപക ശ്രദ്ധയും പുരസ്കാരങ്ങളും ഈ ചിത്രത്തിനെ തേടി എത്തുകയും ചെയ്തു. ഇതിനു പിന്നാലെ എത്തിയ പോത്തേട്ടന്റെ തൊണ്ടി മുതസലും ദൃക്സാക്ഷിയും ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ദേശീയ തലത്തിൽവരെ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന ദിലീഷ് പോത്തന്റെ ഈ മികവിനെ പ്രേക്ഷകരും സിനിമ ലോകവും പോത്തേട്ടൻസ് ബ്രില്ലൻസ് എന്നാണ് വിളിച്ചത്.

    dileesh pothan

     പ്ലാസ്റ്റിക് എന്നു വിളിച്ചു!! ഇമ്രാൻഷ്മിയ്ക്കെതിരെ വീണ്ടും ഒളിയമ്പുമായി ഐശ്വര്യ റായ്... പ്ലാസ്റ്റിക് എന്നു വിളിച്ചു!! ഇമ്രാൻഷ്മിയ്ക്കെതിരെ വീണ്ടും ഒളിയമ്പുമായി ഐശ്വര്യ റായ്...

    മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം കുമ്പളങ്ങി നെറ്റ്സുമായി എത്തുകയാണ് താരം. തന്റെ ഭാഗ്യ നായകനായ ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ഇത്തവണ സംവിധായകനായിട്ടല്ല നിർമ്മാതാവിന്റെ റോളിലാണ് പോത്തേട്ടൻ പ്രത്യക്ഷപ്പെടുന്നത്. എല്ലാവരും ഏറെ അസൂയയോടെ നോക്കുന്ന ഒന്നാണ് ദിലീഷ് പോത്തന്റെ സിനിമയും സെറ്റുമൊക്കെ. ഒരു ചിത്രത്തിന്റെ വിജയം അഭിനേതാക്കളുടെ കയ്യിൽ മാത്രമല്ല. ആ ടീമിന്റെ കൂടിയണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് പോത്തേട്ടൻസ് സെറ്റ് ടിപ്പസ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇതു പങ്കുവെച്ചിരിക്കുന്നത്. കാണൂ

    പുരസ്കാരത്തിന് ദിലീപിനെയും അലന്‍സിയറേയും പരിഗണിക്കില്ല!! കടുത്ത നിലപാടുമായി സിപിസിപുരസ്കാരത്തിന് ദിലീപിനെയും അലന്‍സിയറേയും പരിഗണിക്കില്ല!! കടുത്ത നിലപാടുമായി സിപിസി

     ടീം സ്പിരിറ്റ്

    ടീം സ്പിരിറ്റ്

    കുമ്പളങ്ങി നെറ്റിസിലെ അണിയ പ്രണയ പ്രവർത്തകരുടെ ഒരു ടീമിന് നൽകുന്ന നിർദ്ദേശത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ടീം സ്പിരിറ്റ് എല്ലാവരും കൃത്യാമയി പലിക്കണമെന്ന് വീഡിയോയിൽ പറയുന്നുണ്ട്. എന്ത് പ്രശ്നം ഉണ്ടായാലും അത് തുറന്നു പറയുക. കളിയാക്കലും ദേഷ്യപ്പെടലും പിണക്കവുമെല്ലാം അതന്റേതായ ടീം സ്പിരിറ്റിൽ തന്നെ എടുക്കുക. വർക്കിന്റെ പ്രേഷർ കഴിയുമ്പോൾ വീണ്ടും പഴയ സൗഹൃത്തിൽ എത്താനും സാധിക്കും.

    കുറച്ചു ദിവസം കഴിയുമ്പോൾ ബോറാകും

    കുറച്ചു ദിവസം കഴിയുമ്പോൾ ബോറാകും

    60 ദിവസത്തെ ഷൂട്ടിങ്ങാണ്. കുറച്ചു ദിവസം കഴിയുമ്പോൾ ബോർ അടിച്ചു തുടങ്ങും പിന്നെ പാർട്ടിയൊക്കെ വരാം. അതൊക്കെ നമ്മുടെ ഡിപ്പാർട്ട്മെന്റിന് അകത്താക്കുക. മറ്റു ഡിപ്പാർട്ടുമെന്റുകാരുമായി ചേർന്ന കള്ളു കുടി മാക്സ്മം ഒഴിവാക്കുക. കൂടെ നമുക്കിടയിലുള്ള സംസാരങ്ങൾ അവിടെ തന്നെ ഒതുങ്ങി നിൽക്കുകയും വേണം. ആരേയും മദ്യ ലഹരിയിൽ കാണാൻ ഇടവരരുത്.

    ആറ് മണിക്കൂർ ഉറക്കം നിർബന്ധം

    ആറ് മണിക്കൂർ ഉറക്കം നിർബന്ധം

    എല്ലാവരും ആറ് മണിക്കൂർ കൃത്യമായി ഉറങ്ങിയിരിക്കണം. ഈ 60 ദിവസം കഴിയുമ്പോൾ എല്ലാവരും ഹെൽത്തിയായി ഇരിക്കണം. ആരും ക്ഷീണിതരാവരുത്. ചെറിയ അസുഖങ്ങൾ വരമ്പോൾ പോലും അതിനെ അതിന്റേതായരീതിയിൽ ഹാന്റിൽ ചെയ്യുക. മരുന്നു മറ്റും കൃത്യമായി കഴിച്ച് സുഖപ്രാപിക്കുക.

    കുമ്പളങ്ങി നൈറ്റ്‌സ്

    കുമ്പളങ്ങി നൈറ്റ്‌സ്

    ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഷെയിന്‍ നീഗമാണ് നായകന്‍. വില്ലനായി എത്തുന്നത് ഫഹദ് ഫാസിലാണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു ഫാമിലി ഡ്രാമയായി ഒരുക്കുന്ന സിനിമയ്ക്ക് ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്.

    English summary
    dileesh pothan tips in kumbalangi nights
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X