dileesh pothan: ദിലീഷ് പോത്തൻ നായകനാകുന്നു!! 'ലിയാൻസ്', ഹൊറർ ത്രില്ലർ ചിത്രം...

ത്രില്ലർ മൂഡിലുള്ള ഒരു ഹൊറർ ചിത്രമാണ് ലിയാൻസ്.

സംവിധായകനും സഹനടനുമായി പ്രേക്ഷകർക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ച വച്ച ദിലീഷ് പോത്തൻ ആദ്യമായി നയകന്റെ കുപ്പായം ധരിക്കുന്നു. നവാഗതനായ ബിജുദാസ് സംവിധാനം ചെയ്യുന്ന ലിയാൻസ് എന്ന ചിത്രത്തിലാണ് ദിലീഷ് നായകനായകിന്നത്. ഇദ്ദേഹത്തെ കൂടാതെ ചിത്രത്തിൽ ഹരീഷ് പേരടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ത്രില്ലർ മൂഡിലുള്ള ഒരു ഹൊറർ ചിത്രമാണ് ലിയാൻസ്. ഇതുവരെ കണ്ടുവന്ന ഹോററർ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ദിലീഷ് പോത്തന്റെ ലിയാൻസ്. മലയാളത്തിലും തമിഴിലും ചിത്രം ഒരുക്കുന്നുണ്ട്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജുദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദിലീഷ് പോത്തൻ, ഹരീഷ് പേരടി, ബിജുകുട്ടൻ, കോട്ടയം പ്രദീപ്, നിരഞ്ജൻ എബ്രഹാം, ബദ്രിലാൽ, ഷാൻചാർളി, ഷഫീക ചെർപ്പുളശ്ശേരി, അജയ് ഡൽഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേർഡ്, റെജിൻ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കർ, ധനീഷാസുരേന്ദ്രൻ, ഡോണ റൊസാരിയൊ, വർഷ പ്രസാദ്, ആർദ്രദാസ്, ആര്യ രമേശ് എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. ഇവർക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ഊട്ടി, തൃശൂർ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X