»   »  തീരുമാനം ഗംഭീരം!! അമ്മയിൽ നിന്നുള്ള രാജിയ്ക്ക് ശേഷം ഗീതുവിന് ലഭിച്ച സർപ്രൈസ് സൂപ്പർ!!

തീരുമാനം ഗംഭീരം!! അമ്മയിൽ നിന്നുള്ള രാജിയ്ക്ക് ശേഷം ഗീതുവിന് ലഭിച്ച സർപ്രൈസ് സൂപ്പർ!!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിന് ശേഷം നിരവധി പ്രശ്നങ്ങൾക്കാണ് മലയാള സിനിമ ലോകവും സാംസ്കാരിക കേരളവും സാക്ഷിയായത്. ദിലീപിന്റെ തിരിച്ച് വരവ് അമ്മയിൽ പിളർപ്പിന് കാരണമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കണമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ അതിനെതിരെ ഒരു വിഭാഗക്കാർ രംഗത്തെത്തിയിട്ടുണ്ട്. സിനിമിലെ വനിത സംഘടനയായ ഡബ്ല്യൂസിസിയിലെ അംഗങ്ങളാണ് ദിലീപിന്റെ രണ്ടാം വരവിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരിക്കുന്നത്.

  geethu

  ദിലീപിനെ ചൊല്ലി അമ്മയിൽ അടിപിടി!! ഒന്നുമറിയാതെ ജനപ്രിയ നായകൻ ഭക്തിയിൽ!! കാണൂ

  ദിലീപിന്റെ മടങ്ങി വരവിന് അമ്മ പച്ച കൊടി കാണിച്ചതിന്റെ പശ്ചാത്തലത്തിൽ സംഘടനയിൽ നിന്ന് വനിത സംഘടനയിലെ അംഗങ്ങളായ നാലു നടിമാർ രാജി വെച്ചിരുന്നു. ഭവന, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവരാണ് രാജിവെച്ചത്. ഇവരുടെ രാജി സിനിമ മേഖലയിൽ മാത്രമല്ല സംസ്ഥാനത്തിൽ മുഴുവൻ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

  മഞ്ജുവിനു കൂട്ടർക്കുമാത്രമല്ല പ്രതികരിക്കാൻ ധൈര്യം!! അമ്മയുടെ നയത്തിനെതിരെ തുറന്നടിച്ച് നടി

  അവൾക്കൊപ്പം

  താരസംഘടനയായ അമ്മയുടെ നിലപാടുകൾക്കെതിരെ രാജിവെച്ച് പുറത്തു പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗീതുവിന് സുഹൃത്തുക്കൾ സർപ്രൈസ് ഒരുക്കിയത്. അവൾക്കൊപ്പമെന്ന ഹാഷ്ടാഗിൽ തനിയ്ക്ക് ലഭിച്ച സമ്മാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെയ്ക്കുകയും ചെയ്തു. എവിടെ പോയാലും എന്നെ സ്നേഹ പൂർവ്വം ഓർമ്മപ്പെടുത്തുന്നു എന്നും താരം കുറിച്ചു. ഇതിനു ശേഷമായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. അവവാർഡ് ഷോയിൽ പങ്കെടുക്കാനായി അമേരിക്കയിൽ എത്തിയപ്പോഴാണ് സുഹൃത്തുക്കൾ ഗീതുവിന് സമ്മാനങ്ങൾ നൽകിയത്.

  രാജിവെയ്ക്കാൻ കാരണം

  അമ്മയിൽ നിന്ന് രാജിവെയ്ക്കനുള്ള കാരണവും താരം വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ ഉള്ളിൽ നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയിട്ടുണ്ട്. അമ്മയുടെ ഉത്തരവാദിത്വമില്ലാത്ത് നിലപാടുകൾക്കെതിരെ പുറത്തു നിന്ന് പോരാടുമെന്നും താരം പറഞ്ഞിരുന്നു. ഇതിനു ശേഷമായിരുന്നു രാജി. ഗീതുവിനെ കൂടാതെ ഭാവ‌ന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, എന്നിവരും അമ്മയിൽ നിന്ന രാജി വെച്ചിരുന്നു.

  താരങ്ങൾ അമേരിക്കയിൽ

  അമ്മയിൽ നിന്ന് രാജിവെച്ചതിനു ശേഷം ഡബ്ല്യൂസിസി അംഗങ്ങൾ നേരെ പോയത് അമേരിക്കയിലെ അവാർഡ് ദാന ചടങ്ങിലായിരുന്നു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച ഷോയിൽ പങ്കെടുക്കാൻ‌ വേണ്ടിയാണ് താരങ്ങൾ പോയത്. നാഫ 2018 പുരസ്കാരം സ്വീകരിക്കാൻ വേണ്ടിയാണ് പാർവതിയും മഞ്ജുവും അമേരിക്കയിൽ എത്തിയത്. ഇവരോടൊപ്പം ദുൽഖർ, ടോവിനൊ, ഐശ്വര്യ ലക്ഷ്മി, ഫഹദ് ഫാസിൽ എന്നിവരും പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.

  നാഫ 2018 പുരസ്കാരങ്ങൾ

  നോർത്ത് അമേരിക്കയിൽ സംഘടിപ്പിച്ചിരിക്കുന്ന നാഫ 2018 പുരസ്കാരങ്ങൾക്ക് അർഹരായ താരങ്ങൾ ഇവരൊക്കെയാണ്. ബെസ്റ്റ് ആക്ടർ പോപ്പുലർ- ദുൽഖർ സൽമാൻ( പറവ, സോളോ), ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ്- ഫഹദ് ഫാസിൽ( ടേക്ക് ഓഫ്, തൊണ്ടി മുതലും ദൃക്ഷസാക്ഷിയും), ബെസ്റ്റ് ആക്ടറ്ററസ് പോപ്പുലർ മഞ്ജു വാര്യർ( ഉദഹരണം സുജാത), ബെസ്റ്റ് ആക്ടറ്റസ് ക്രിട്ടിക്സ് പാർവതി( ടേക്ക് ഓഫ്), ജനപ്രിയ നായകൻ- കുഞ്ചാക്കോ ബോബൻ( ടേക്ക് ഓഫ്, രാമന്റെ ഏദൻ തോട്ടം), യൂത്ത് ഐക്കൺ-ടൊവിനോ തോമസ്, ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ്-ടൊവിനോ തോമസ്( മായാനദി) ഔട്ട് സ്റ്റാൻഡിങ് പെർഫോമർ ഫീമെയിൽ ഐശ്വര്യ ലക്ഷ്മി, മികച്ച സഹനടൻ അലൻസിയർ( തൊണ്ടിമുതലും ദൃക്ഷസാക്ഷിയും) മികച്ച സഹനടി( ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള)

  English summary
  dilepp issue; fans welcome to geethu mohandas

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more