മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി ദിലീപ്
മുമ്പ് പ്രിയദര്‍ശനും ലിസിയും വിവാഹ മോചിതരായി എന്ന വാര്‍ത്ത പുറത്തു വന്നസമയത്ത്, ലിസി മറ്റൊരു പുരുഷനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയകള്‍ നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് ലിസിയുടെ കാമുകനല്ലെന്നും ആ ഫോട്ടോയ്ക്ക് പിന്നിലെ കഥ എനിയ്ക്കറിയാവുന്നതാണെന്നും പറഞ്ഞ്, ലിസിയ്ക്ക് പിന്തുണയുമായി പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു.
സമാനമായൊരു ആക്രമണത്തില്‍ നിന്നും ഇപ്പോള്‍ മഞ്ജുവിനെ രക്ഷിച്ചിരിയ്ക്കുകയാണ് ദിലീപ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തില്‍ മഞ്ജു പറയുന്ന ചില ഡയലോഗുകള്‍ തന്റെ മുന്‍ഭര്‍ത്താവിനെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. സിനിമയിലെ കഥാപാത്രത്തെയാണ് മഞ്ജു കുറ്റപ്പെടുത്തുന്നതെങ്കിലും പരോക്ഷമായി അത് ദിലീപിനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയകളിലൂടെ ദിലീപ് ആരാധകര്‍ മഞ്ജുവിനെ ആക്രമിച്ചിരുന്നു.

ഇതിനെ ന്യായീകരിച്ചാണ് ഇപ്പോള്‍ ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ കഥയ്ക്ക് അനുസരിച്ചാണ് താരങ്ങള്‍ അഭിനയിക്കുന്നതെന്നും അതിനെ വ്യക്തിപരമായി കാണരുതെന്നും ദിലീപ് ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മോഹന്‍ലാല്‍ നായകനായെത്തിയ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ വിവാഹ മോചിതയായ അമ്മയുടെ വേഷമാണ് മഞ്ജു വാര്യര്‍ ചെയ്തത്. തന്റെ ഭര്‍ത്താവ് ക്രൂരനാണെന്ന് മഞ്ജു ഇടയ്ക്കിടെ ആവര്‍ത്തിയ്ക്കുന്നത് ദിലീപിനെ അവഹേളിയ്ക്കുന്നതിന് വേണ്ടിയാണെന്നാണ് ദിലീപ് ആരാധകരുടെ വാദം.
നേരത്തെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ക്കെതിരെയും ദിലീപ് ആരാധകര്‍ രംഗത്ത് വന്നിരുന്നു. റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ ദിലീപ് മഞ്ജുവിനെ അവഹേളിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു


Click it and Unblock the Notifications











