ദില്ലിയിലൂടെ സുകന്യ വീണ്ടും
ദില്ലിയിലൂടെ സുകന്യ വീണ്ടും
ആഗസ്ത് 29, 2000
ചെറിയൊരിടവേളയ്ക്കു ശേഷം തമിഴ് നടി സുകന്യ മലയാളത്തിലേക്ക് തിരിച്ചു വരുന്നു. കെ.ജി. വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ദില്ലിയിലൂടെയാണ് സുകന്യ വീണ്ടും മലയാളത്തിലെത്തുന്നത്.
പൂര്‍ണമായും ദില്ലിയിലും രാജസ്ഥാനിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിലെ നായികാനായകന്മാര്‍ പുതുമുഖങ്ങളാണ്. കെ.ബി. രമേഷിന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും കലൂര്‍ ഡെന്നീസ്.
സുകന്യക്കു പുറമെ സംഗീത (രസിക), ജഗതി, രാജന്‍ പി. ദേവ്, ടോണി, ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു. ഡി.ടി.എസ്സിലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രഹണ ശ്രീശങ്കറും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications