ദിൽഷ ടൈറ്റിൽ വിന്നർ; പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് നാലാം സീസണിലെ വിന്നറായി ദിൽഷ പ്രസന്നൻ
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ വിന്നര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പ് അവസാനിച്ചു. മാര്‍ച്ച് ഇരുപത്തിയേഴിന് ആരംഭിച്ച ഷോ നൂറ് ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തി. അവസാന നിമിഷത്തിലും വിന്നറെ കുറിച്ച് പലവിധത്തിലുള്ള പ്രവചനങ്ങള്‍ ഉണ്ടായെങ്കിലും
ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ദിൽഷ പ്രസന്നൻ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടു..
ബ്ലെസ്ലി, റിയാസ്, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദില്‍ഷ എന്നിങ്ങനെ ആറ് പേരാണ് ഫൈനിലില്‍ ഉണ്ടായിരുന്നത്. അതില്‍ ടോപ് 3 ലിസ്റ്റില്‍ റിയാസ്, ബ്ലെസ്ലി, ദില്‍ഷ എന്നിവരായിരുന്നു. ഒടുവിൽ ബ്ലെസ്സിയും ദിൽഷയും മാത്രമാണ് ഫൈനലിൽ അവശേഷിച്ചത്. അവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ഥിയാണ് വിജയത്തിലേക്ക് എത്തിയത്.

ഷോ തുടങ്ങിയത് മുതലുണ്ടായിരുന്ന പ്രവചനങ്ങളൊക്കെ കാറ്റില്‍ പറത്തുന്നതാണ് ഈ സീസണിലൂടെ കാണാന്‍ കഴിഞ്ഞത്. ശക്തരായ നിരവധി മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ നിന്നും ഭാഗ്യം തേടി എത്തിയത് ദിൽഷ പ്രസന്നനെയാണ്. മുൻപ് ലവ് ട്രാക്ക് ആണെന്ന് ആരോപണം ദിൽഷയ്ക്കെതിരെ വന്നെങ്കിലും ഗംഭീരമായി കളിക്കാൻ സാധിച്ചിരുന്നു. ആദ്യമായി ഫിനാലെയിലേക്ക് എൻട്രി ലഭിച്ച ദിൽഷ വീടിനകത്ത് ഒരുവിധം എല്ലാ ടാസ്കുകളും വിജയിച്ചിരുന്ന ആളാണ്.

റോബിനുമായിട്ടുള്ള സൌഹൃദം ദിൽഷയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും മലയാളം ബിഗ് ബോസിനെ സംബന്ധിച്ച് ആദ്യമായി വിന്നറാവുന്ന വനിത മത്സരാർഥി എന്ന പ്രത്യേകത കൂടി ദിൽഷയുടെ വിജയത്തിനുണ്ട്. മുൻപ് പേളി മാണി, ഡിംപൽ ഭാൽ തുടങ്ങി പല വനിതകളും ഫൈനലിൽ എത്തിയെങ്കിലും രണ്ടും മൂന്നും സ്ഥാനം നേടി പുറത്തേക്ക് പോവുകയാണ് ചെയ്തത്.

തുടക്കത്തിൽ മത്സരാർഥികളെ സംബന്ധിച്ചും മറ്റുമൊക്കെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ബിഗ് ബോസ് ഷോ യ്ക്ക് പിന്നീട് ടെലിവിഷൻ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചു. കഴിഞ്ഞ സീസണുകളെക്കാളും കൂടുതൽ വോട്ടാണ് ഈ സീസണിൽ ഫൈനലിൽ എത്തിയവർക്ക് മാത്രം ലഭിച്ചത്.
അത് ഇരുപത്തിയൊന്ന് കോടിയോളം വരുമെന്നാണ് അവതാരകൻ പറഞ്ഞത്. അതിൽ മുപ്പത്തിയൊൻപത് ശതമാനം നേടിയാണ് ദിൽഷ വിജയിച്ചത്. തൊട്ട് പുറകിൽ വോട്ടുകൾ നേടി ബ്ലെസ്ലി രണ്ടാം സ്ഥാനത്തും എത്തി.


Click it and Unblock the Notifications