ദില്‍വാലെ ദുല്‍ഹനിയ കേരളത്തില്‍ വീണ്ടും റിലീസ് ചെയ്തു
മലപ്പുറം: 1995ല്‍ റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുത്തന്‍ ഏടുകള്‍ തീര്‍ത്ത ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ബോളിവുഡ് സിനിമ കേരളത്തില്‍ വീണ്ടും റിലീസ് ചെയ്തു. കൊച്ചിയിലെ ജവഹര്‍ ഫിലിംസ് വിതരണത്തിനെടുത്ത സിനിമ പെരിന്തല്‍മണ്ണ വിസ്്മയ സിനിമാസിലാണ് റിലീസ് ചെയ്തത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലും റിലീസ് ചെയ്യും.
ശബ്ദത്തിലും കാഴ്ചയിലും പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുമകള്‍ വരുത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചിത്രം 1000 ആഴ്ച തുടര്‍ച്ചയായി ഒരു തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡിട്ടിരുന്നു. 90കളില്‍ ഇന്ത്യന്‍ യുവത്വം ഏറ്റെടുത്ത ചിത്രത്തില്‍ കാജോള്‍ ആണ് നായിക.

അമരീഷ്പുരി, അനുപംഖേര്‍, ഫരീദ ജലാല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. യാഷ് ചോപ്രയാണ് നിര്‍മിച്ച് ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ ഏഴു മനോഹര ഗാനങ്ങളുമുണ്ട്. വിട്ടുപിരിയാത്ത പ്രണയത്തിന്റെ കഥപറയുന്ന സിനിമ മൂന്നുമണിക്കൂറിലധികം ദൈര്‍ഘ്യമുള്ളതാണ്. ഇവയിലെ പാട്ടുകള്‍ ഇപ്പോഴും കാമ്പസുകളില്‍ നിന്നും പടിയിറങ്ങിയിട്ടില്ല.
യുവാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തിച്ചതെന്ന് വിസ്മയ തിയേറ്റര്‍ മാനേജര്‍ പി.വി. സന്തോഷ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പലരും ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാവിലെ പത്തിനും ഉച്ചയ്ക്കു രണ്ടിനും രാത്രി ഏഴിനും ദിവസം മൂന്നു കളികളാണ് ഉണ്ടായിരിക്കുക.


Click it and Unblock the Notifications