ഒരു നാള്‍ കൂത്തില്‍ മിയ നായിക
അട്ടകത്തി ദിനേശിനെ നായകനാക്കി നവാഗതനായ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഒരു നാള്‍ കൂത്ത് എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം മിയ ജോര്‍ജ്ജ് നായികയാകുന്നു. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് മിയ അവതരിപ്പിക്കുന്നത്.
താനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ലക്ഷ്മി എന്നാണെന്നും മെയ് 30ന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിക്കുമെന്നും മിയ പറഞ്ഞു.

ഏപ്രില്‍ രണ്ടാം വാരത്തോടെ താന്‍ ചിത്രത്തിന്റെ സെറ്റില്‍ എത്തും. തന്റെ ഭാഗങ്ങള്‍ ഡിണ്ടിഗലിലായിരിക്കും ചിത്രീകരിക്കുകയെന്നും അമരകാവ്യത്തിലെ തന്റെ കഥാപാത്രത്തെ പോലെ അഭിനയപ്രാധാന്യമുള്ള വേഷമാണിതെന്നും മിയ വ്യക്തമാക്കി.
കരുണാകരന്‍ വളരെ പ്രാധാന്യമുള്ളൊരു വേഷം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്.നവാഗതര്‍ക്ക് സ്വാഗതം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മിയ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ്.


Click it and Unblock the Notifications











