പാര്‍വതിയെ കല്യാണം കഴിക്കാന്‍ ഭാര്യ സമ്മതിച്ചില്ല.. ആ സിനിമയില്‍ അഭിനയിച്ചില്ല!

By Nimisha

മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം. 1989 ലാണ് ചിത്രം പുറത്തിറങ്ങിയത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ലോഹിതദാസായിരുന്നു. മോഹന്‍ലാലും പാര്‍വതിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

ദിനേശ് പണിക്കരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിനെ തേടിയെത്തിയിരുന്നു. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനരംഗത്തില്‍ പാര്‍വതിക്കൊപ്പം അഭിനയിക്കാന്‍ ആദ്യം സംവിധായകന്‍ പരിഗണിച്ചത് അദ്ദേഹത്തിനെയായിരുന്നു. എന്നാല്‍ ഭാര്യയുടെ എതിര്‍പ്പ് കാരണമാണ് താന്‍ ആ സിനിമയില്‍ അഭിനയിക്കാതിരുന്നതെന്ന് അദ്ദേഹം പറയുന്നു.

കിരീടത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല

കിരീടത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല

സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. നിര്‍മ്മാണം മാത്രമല്ല ആ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിനെ തേടിയെത്തിയിരുന്നു.

സേതുമാധവനും രാധയും

സേതുമാധവനും രാധയും

പാര്‍വതിയായിരുന്നു ചിത്രത്തിലെ നായിക. നായകനായ സേതുമാധവന്‍ കൊലക്കേസ് പ്രതിയായതിനെത്തുടര്‍ന്ന് ജയിലിലായതോടെ രാധയുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നു. കാമുകനായ സേതു തന്നെ നേരിട്ട് വന്ന് രാധയോട് തന്നെ കാത്തിരിക്കേണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്.

പാര്‍വതിയുടെ ഭര്‍ത്താവിന്റെ വേഷം

പാര്‍വതിയുടെ ഭര്‍ത്താവിന്റെ വേഷം

പാര്‍വതി അവതരിപ്പിക്കുന്ന രാധയുടെ ഭര്‍ത്താവായി അഭിനയിക്കാനുള്ള അവസരമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ത്തലോടി എന്ന ഗാനരംഗത്താണ് കല്ല്യാണം നടക്കുന്നത്. വേദനയോടെ ദൂരെ നിന്നും അതു നോക്കിക്കാണുന്ന സേതുവിനെ ചിത്രം കണ്ടവര്‍ മറന്നുകാണാനിടയില്ല.

ഭാര്യയോട് പറഞ്ഞിരുന്നു

ഭാര്യയോട് പറഞ്ഞിരുന്നു

കിരീടത്തില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞിരുന്നു. ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പായിരുന്നു തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്.

 ഭാര്യ സമ്മതിച്ചില്ല

ഭാര്യ സമ്മതിച്ചില്ല

പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ പോവുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടോ ഭാര്യയ്ക്ക് അത് തമാശയായി തോന്നിയില്ല. ആ രംഗത്തില്‍ അഭിനയിക്കാന്‍ അവര്‍ സമ്മതിച്ചില്ല. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

സ്വന്തം സിനിമയില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല

സ്വന്തം സിനിമയില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല

സ്വന്തം സിനിമയില്‍പ്പോലും അഭിനയിക്കാനുള്ള ധൈര്യം താന്‍ കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അഭിനയിക്കാന്‍ അറിയില്ലായിരുന്നു തനിക്ക്. കിരീടത്തിലെ വേഷം അഭിനയപ്രാധാന്യമുള്ളതായിരുന്നില്ല.

മറ്റൊരാളെ ഏര്‍പ്പാടാക്കി

മറ്റൊരാളെ ഏര്‍പ്പാടാക്കി

ഗാനരംഗത്തില്‍ പാര്‍വതിയുടെ കൈ പിടിച്ച് നടന്നാല്‍ മതിയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനാല്‍ ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X