ലാലേട്ടനൊപ്പമുളള ആ സീന്‍ ഒറ്റ ടേക്കില്‍ ഒകെയായി, എല്ലാവരും ക്ലാപ്പ് ചെയ്തപ്പോള്‍ സന്തോഷം തോന്നി

By Midhun Raj

ദൃശ്യം 2വില്‍ അഭിനയിച്ച ഓരോ താരങ്ങള്‍ക്കും പ്രാധാന്യമുളള റോളുകളാണ് ലഭിച്ചത്. ആദ്യ പകുതിയില്‍ വെറുതെ വന്നുപോകുന്ന കഥാപാത്രങ്ങളുടെ പ്രാധാന്യം രണ്ടാം പകുതിയിലേക്ക് എത്തുമ്പോഴാണ് എല്ലാവര്‍ക്കും മനസിലാകുന്നത്. ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാല്‍ വീണ്ടും തിളങ്ങിയപ്പോള്‍ മറ്റുതാരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം ഇത്തവണ ചില പുതിയ നടീനടന്മാരും ദൃശ്യം 2വില്‍ അഭിനയിച്ചു. അതേസമയം ദൃശ്യം 2വില്‍ രാജന്‍ എന്ന കഥാപാത്രമായി എത്തിയ താരമാണ് ദിനേഷ് പ്രഭാകര്‍.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

മോഹന്‍ലാലിനൊപ്പമായിരുന്നു ദിനേഷിന്‌റെ മിക്ക കോമ്പിനേഷന്‍ സീനുകളും ഉണ്ടായിരുന്നത്. ലാലേട്ടനൊപ്പം ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്‌റെ സന്തോഷം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പങ്കുവെച്ചിരുന്നു.

കൂടാതെ സിനിമയില്‍ ഒറ്റടേക്കില്‍

കൂടാതെ സിനിമയില്‍ ഒറ്റടേക്കില്‍ ഒകെയാക്കിയ സീനിനെ കുറിച്ചും നടന്‍ മനസുതുറന്നു. ദൃശ്യം 2വില്‍ ലാലേട്ടനും ഞാനും പുറത്ത് കാറിലിരുന്ന് മദൃപിക്കുന്ന ഒരു സീനുണ്ട്. ഏകദേശം മൂന്നര മിനിറ്റുളള സീനാണ്. ഉച്ചമുതല്‍ വൈകുന്നേരം വരെയുളള സമയത്താണ് ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ വെച്ചിരിക്കുന്നത്. ജീത്തുചേട്ടന്‍ വന്ന് എന്റെയടുത്ത് മുഴുവന്‍ ഡയലോഗും ഒറ്റ ടേക്കില്‍ പറയാന്‍ പറ്റുമോ എന്ന് ചോദിച്ചു.

ഞാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു

ഞാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു. അത് ഒരു കോണ്‍വര്‍സേഷണല്‍ സീനാണ്. കുറച്ച് ആക്ടിവിറ്റീസൊക്കെ ഉളളത്. ചിലപ്പോള്‍ അതിനിടെ നമ്മള്‍ ആക്ടിവിറ്റി ചെയ്യുമ്പോള്‍ ഡയലോഗ് മറക്കും. എന്നാല്‍ മൂന്നര മിനിറ്റുളള ആ സീന്‍ ഒറ്റ ഫ്‌ളോയില്‍ ആദ്യ ടേക്കില്‍ തന്നെ ശരിയായി. സീന്‍ എടുത്ത് കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും ക്ലാപ്പ് ചെയ്തു.

വളരെ സന്തോഷം തോന്നി

വളരെയധികം സന്തോഷം തോന്നി. രണ്ട് ക്യാമറ ഉപയോഗിച്ച് ഒരു ടേക്കില്‍ വളരെ സ്വഭാവികമായി പോയി എന്ന് ജീത്തു ഏട്ടന്‍ പറഞ്ഞു. അദ്ദേഹവും ഹാപ്പിയായി. ലാലേട്ടനും ഞാനും തമ്മിലുളള ഒരു സീന്‍ നമുക്ക് സിംഗിള്‍ ടേക്കില്‍ കിട്ടിയപ്പോള്‍ അത് എനിക്കു ഒരു ഹാപ്പി പ്രൗഡ് മൊമന്റ് ആയിരുന്നു. ദിനേഷ് പ്രഭാകര്‍ പറഞ്ഞു.

Recommended Video

ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam
അതേസമയം ദൃശ്യം 2 ഇറങ്ങുന്നത്

അതേസമയം ദൃശ്യം 2 ഇറങ്ങുന്നത് വരെ അതിന്‌റെ സസ്‌പെന്‍സ് പാര്‍ട്ട് ഒന്നും എനിക്ക് അറിയില്ലായിരുന്നു എന്നും നടന്‍ പറഞ്ഞു. അത് അറിയാന്‍ ശ്രമിച്ചിരുന്നില്ല. ഞാന്‍ ഭയങ്കരമായിട്ട് സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളെ ഫോളോ ചെയ്യുന്ന ആളാണ്. അപ്പോള്‍ അത് അറിഞ്ഞുകഴിഞ്ഞാല്‍ കാണുമ്പോഴുളള താല്‍പര്യം നമുക്ക് കുറയുമല്ലോ എന്നോര്‍ത്ത് ഞാനും സിനിമ റിലീസാകാന്‍ കാത്തിരിക്കുകയായിരുന്നു. അഭിമുഖത്തില്‍ ദിനേഷ് പ്രഭാകര്‍ പറഞ്ഞു. ദിനേഷ് പ്രഭാകറിന് പുറമെ അഞ്ജലി നായര്‍, സുമേഷ് ചന്ദ്രന്‍, കൃഷ്ണപ്രഭ, അജിത്ത് കൂത്താട്ടുകുളം തുടങ്ങിയ താരങ്ങളും ശ്രദ്ധേയ വേഷങ്ങളിലാണ് ദൃശ്യം 2വില്‍ എത്തിയത്. താരങ്ങളുടെ പ്രകടനത്തിനൊപ്പം ജീത്തു ജോസഫിന്‌റെ തിരക്കഥയ്ക്കും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്.

More from Filmibeat

Read more about: mohanlal dinesh prabhakar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X