മോഹന്‍ലാലിന്റെ സിനിമയ്ക്ക് മുന്‍പായി കൂടത്തായി വരും! ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് അണിയറക്കാര്‍
കൂടത്തായ് കൂട്ടകൊലപാതക പരമ്പരയെ ആസ്പദമാക്കിയുളള സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൂടത്തായ് എന്ന പേരില്‍ തന്നെ വരുന്ന സിനിമയില്‍ ഡിനി ഡാനിയേലാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഡിനിയുടെ ഡോളി എന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം പത്താം തിയ്യതി ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അണിയറക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരക്കഥ മുഴുവനായും കഴിഞ്ഞുവെന്നും പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം റോണക്‌സ് ഫിലിപ് ആണ് കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുളള സിനിമ സംവിധാനം ചെയ്യുന്നത്. വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുന്ന സിനിമ അലക്‌സ് ജോസഫാണ് നിര്‍മ്മിക്കുന്നത്.
റോണക്‌സ് ഫിലിപ് ചിത്രത്തിന് പുറമെ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി മോഹന്‍ലാല്‍ ചിത്രവും വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ വരുമെന്നായിരുന്നു വിവരം. സിനിമയുടെ രചയിതാവിനെക്കുറിച്ചോ സംവിധായകനെകുറിച്ചോ ഉളള വിവരം പുറത്തിറങ്ങിയിരുന്നില്ല.


Click it and Unblock the Notifications