'കൂടത്തായി'യില്‍ മോഹന്‍ലാലോ? വാര്‍ത്ത കണ്ട് ഞെട്ടി! ഇനിയിപ്പോ എന്തെന്നും ഡിനി ഡാനിയേല്‍!

കേരളജനതയെ ഒന്നടങ്കം നടുക്കിയ കൊലപാതക പരമ്പരയായ കൂടത്തായി സംഭവം സിനിമയാവുന്നുവെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മോഹന്‍ലാലാണ് അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നതെന്നും സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നുള്ള വിവരങ്ങളുമായിരുന്നു ആന്റണി പെരുമ്പാവൂര്‍ പുറത്തുവിട്ടത്. സിനിമയുടെ സംവിധാനം ആരാണെന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത വൈറലായി മാറിയിരുന്നു. ആരൊക്കെയായിരിക്കും ചിത്രത്തിനായി അണിനിരക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടയിലാണ് കുറിപ്പുമായി ഡിനി ഡാനിയേല്‍ എത്തിയത്.

കൂടത്തായ് എന്ന സിനിമയുടെ ഔദ്യോഗിക ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നുവെന്നും സിനിമയുടെ പോസ്റ്ററും തങ്ങള്‍ പുറത്തുവിട്ടിരുന്നുവെന്നും പറഞ്ഞാണ് താരമെത്തിയത്. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോളിയായി വേഷമിടുന്നത് ഡിനി ഡാനിയേലാണ്. വിജീഷ് തുണ്ടത്തിലാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അലക്‌സ് ജേക്കബാണ് ചിത്രം നിര്‍മ്മിക്കുന്നത്. തങ്ങളുടെ സിനിമ തുടങ്ങിയതിന് പിന്നാലെയായാണ് ആന്റണി പെരുമ്പാവൂരും ഈ വിഷയം സിനിമയാക്കുന്നുവെന്ന് കേട്ടത്. ഇനിയിപ്പോ എന്ത് എന്ന് പറഞ്ഞായിരുന്നു താരത്തിന്റെ കുറിപ്പ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ സിനിമയെക്കുറിച്ചുള്ള പത്രകട്ടിംഗും പങ്കുവെച്ചായിരുന്നു ഡിനി കുറിപ്പ് പോസ്റ്റ് ചെയ്തത്.

Dini Daniel

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഡിനി ഡാനിയേല്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷനെന്ന ചിത്രത്തിലും ഡിനി അഭിനയിച്ചിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളായിരുന്നു കൂടത്തായി കൊലപാതക പരമ്പരയില്‍ നടന്നുകൊണ്ടിരിക്കുന്നത്. 17 വര്‍ഷത്തിനിടെ 6 പേരുടെ കൊലപാതകവും കൊലപാതകക്കുറ്റവുമായി ബന്ധപ്പെട്ട് ജോളി അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ഈ വിഷയം ശ്രദ്ധ നേടിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഡിനി ഡാനിയേലിന്റെ കുറിപ്പും വൈറലായിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X