»   » ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു

ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു

By: Sanviya
Subscribe to Filmibeat Malayalam

നടന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മന്ദഗതിയിലായതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ വിനയന്‍. മണിയുടെ മരണത്തിന്റെ ദുരൂഹത ഇനിയും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലങ്കില്‍ അത്യപൂര്‍വ്വ കഴിവുകളുള്ള ഒരു ദളിത് കലാകാരന് ജീവിച്ചരിക്കുമ്പോള്‍ കിട്ടാത്ത അംഗീകാരം മരണ ശേഷവും ആവര്‍ത്തിക്കപ്പെടുന്നുവെന്ന ചരിത്ര സത്യം രേഖപ്പെടുത്തേണ്ടി വരുമെന്ന് വിനയന്‍ പറയുന്നു.

മണിയെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലായിരിക്കാം ദിവസവും ധാരാളം ആളുകള്‍ തന്നെ വിളിക്കാറുണ്ട്. മണിയുടെ മരണ കാരണം കണ്ടുപിടിച്ച് വെളിയില്‍ കൊണ്ടുവരാന്‍ പോലീസ് എന്തിനാണ് ഇങ്ങനെ അമാന്തിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. തനിക്കും ആ ചോദ്യം തന്നെയാണ് ചോദിക്കാനുള്ളതെന്ന് വിനയന്‍ പറയുന്നു. വിനയന്‍ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു

ജിഷാ വധക്കേസിന്റെ അന്വേഷണ തിരക്കിനിടയില്‍ മണിയുടെ കേസില്‍ ഉത്സാഹ കുറവ് കാണിക്കുന്നുണ്ടോ എന്ന് മണിയുടെ വീട്ടുകാര്‍ സംശയിക്കുന്നതായി വിനയന്‍ പറയുന്നു.

ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു

ധാരാളം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഇടതു സര്‍ക്കാരിന് സത്യസന്ധമായും നീതിയുക്തവുമായ നടപടിയിലൂടെ മണിയുടെ മരണത്തിന്റെ ദുരൂഹത നീല്‍ക്കാന്‍ കഴിയുമെന്ന് താന്‍ പ്രത്യാശിക്കുന്നു. വിനയന്‍ പറയുന്നു.

ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു

ഇനിയും അന്വേഷണം വൈകിയില്‍ മണിയെ സ്‌നേഹിക്കുന്നവര്‍ക്ക് നിരാശയും അമര്‍ഷവും തോന്നും.

ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു

വിനയൻറെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Dircetor Vinayan facebook post about Kalabhavan Mani.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam