ജോജു മലയാളത്തിന്റെ ‘മക്കൾ സെൽവൻ!! ജോസഫിനെ കുറിച്ച് സംവിധായകൻ അജയ് വാസുദേവ്....
ശക്തമായ കഥയിലെ അതി ശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ ജോജു അവതരിപ്പിച്ചത്.
Recommended Video

മികച്ച പ്രേക്ഷക പ്രതികരണം നേടി ജോസഫ് തിയേറ്ററുകളിൽ മുന്നേറുകയാണ്. മികച്ച കഥ എന്നതിലുപരി ജോജു എന്ന നടൻ പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിപ്പിച്ചിട്ടുണ്ട്. ജോജുവിന്റെ കരിയറിലെ ഒരു മികച്ച ചിത്രമായിരിക്കും ജോസഫ്. സിനിമയുടെ ഏല്ലാ ചേരുവയും ചേർന്ന് ഒു മികച്ച ചിത്രമെന്നാണ് ജോസഫ് കണ്ടതിനു ശേഷം പ്രേക്ഷകർ പറഞ്ഞത്.
ശക്തമായ കഥയിലെ അതി ശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ ജോജു അവതരിപ്പിച്ചത്. ഒരു റിട്ടയർ പോലീസ് ഉദ്യോഗസ്ഥനെയാണ് ജോജു ചിത്രത്തിൽ എത്തുന്നത്. പോലീസുകാരുടെ ജീവിതത്തിലുണ്ടാകുന്ന നിരവധി സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പ്രേക്ഷകർ മാത്രമല്ല ചിത്രത്തിനേയും താരത്തിനേയും വാനോളം പുകഴ്ത്തി താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത സിനിമയേയും ജോജുവിനേയും വനോളം പുകഴ്ത്തി സംവിധായകൻ അജയ് വാസുദേവ് രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും മികച്ച ചിത്രം
ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് എന്നാണെന്നാണ് അജയ് വാസുദേവ് ചിത്രത്തിനെ കുറിച്ച് പറഞ്ഞത്. ജോസഫ് എം പദ്മകുമാർ എന്ന സംവിധായകന്റെ സിനിമയാണ്. ചിത്രത്തിൽ ഭാഗമായിട്ടുള്ള എല്ലാ നടീ നടന്മാരുടേയും ടെക്നീഷ്യൻമാരുടേയും മികച്ച പ്രകടനങ്ങൾ നമുക്ക് തരുന്നതിൽ പദ്മകുമാർ വിജയിച്ചിരിക്കുന്നുവെന്നും അജയ് പറയുന്നു.

ജോറാണ് ജോസഫ്
ചിത്രത്തിലെ പരസ്യ വാചകം പോലെ ജോറാണ് ജോസഫ് എന്നതു പോലെതന്നെയാണ് ജോജു ജോർജ് ബഹു ജോറാണെന്നും അജയ് പറയുന്നുണ്ട്. ജോജുവിനോട് ശരിയ്ക്കും ബഹുമാനം തോന്നിപ്പോയി. ജോജുവിന്റെ അഭിനയം കണ്ടപ്പോൾ ശരിയ്ക്കും മനസ്സിൽ തോന്നിയ കാര്യം മലയാളത്തിന്റെ മകൾ സെൽവൻ ആണ് ജോജു എന്നാണ്. ജോസഫ് കാണാത്തവർ ഈ സിനിമ കുടുംബ സമേതം തിയേറ്ററിൽ പോയി കാണണമെന്നും അജയ് പറയുന്നു.

സർവ്വീസിൽ നിന്ന് വിരമിച്ച പോലീസുകാരൻ
സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു സാധാരണ പോലീസുകാരനായ ജോസഫിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. റാങ്കുകൊണ്ട് സാധാ ഒരു പോലീസുകാരനെന്ന് വിശേഷിപ്പിക്കാമെങ്കിലും ക്രൈം സ്‌പോട്ട് നിരീക്ഷിച്ച് കുറ്റവാളിയിലേക്കും എത്താനുള്ള അസാധാരണമായ ഒരു കഴിവ് ജോസഫിനുണ്ട്. കേവലം വാക്കുകളിലൂടെ കൂട്ടുകാരേക്കൊണ്ട് തള്ളി മറിക്കാതെ ജോസഫിന്റെ പോലീസ് ബുദ്ധി കപ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുത്തുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.

ജോസഫിന്റെ ജീവിതം
കേവലം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർവ്വീസ് ജീവിതത്തിലൂടെ മാത്രമല്ല ജോസഫ് സഞ്ചരിക്കുന്നത്. കുടുംബ ജീവിതവും അതിൽ നടക്കുന്ന സംഭവ വികസങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഭാര്യക്ക് സംഭവിക്കുന്ന ഒരു ആക്‌സിഡ് സംഭവിക്കുന്നു. അതിന്റെ പിന്നാമ്പുറം അന്വേഷിച്ച് പോകുന്ന ജോസഫ് കണ്ടെത്തുന്നത് ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന വലിയൊരു വിഷയത്തിലേക്കാണ് ജോസഫ് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഇമോഷണല്‍ ത്രില്ലര്‍ എന്ന ജോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ്.

ജോജുവിന്റെ കരിയർ ഗ്രാഫ്
ഹാസ്യ താരമായും വില്ലനായും സഹനടനായും ജോജു ജോർജിനെ നമ്മൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ ജോസഫ് താരത്തിന്റെ സിനിമ ജീലിതത്തിലെ ഒരു നാഴികകല്ലാണ്. ചിത്രത്തിൽ പോലീസുകാരന്‍, ഭര്‍ത്താവ്, കാമുകന്‍, അച്ഛന്‍, കൂട്ടുകാരന്‍ അങ്ങനെ എല്ലാ രീതിയിവും പ്രതൃക്ഷപ്പെടുന്നുണ്ട്. ഇത് പ്രേക്ഷകരിലേയ്ക്ക് അതിന്റേതായ തന്മയത്തോടെ പ്രേക്ഷകരിൽ എത്തിക്കാൻ ജോജു സാധിച്ചിട്ടുണ്ട്. ജോസഫിന്റെ വിജയത്തിൽ ജോജുവിന്റെ സംഭാവന വളരെ വലുത് തന്നെയാണ്.


Click it and Unblock the Notifications