For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഇതൊരു പ്രണവ് മോഹൻലാൽ ചിത്രം!! ഹനാന് അവസരം നൽകിയതിൽ കാരണമുണ്ട്, സംവിധായകൻ പറയുന്നു

  |

  രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച ഹനാനെ കുറിച്ചാണ്. യൂണിഫോമിൽ പെൺകുട്ടി കൊച്ചി നഗരത്തിൽ മത്സ്യം വിൽക്കുന്നത് കൊച്ചി നഗരത്തിലെ പുതിയ കാഴ്ചയായിരുന്നു. സാധരണ ഗതിയിൽ ഇത്തരത്തിലുള്ള ഖാഴ്ചകൾ സിനിമകളിൽ മാത്രമാണ് കണ്ടു വന്നിരുന്നത്. എന്നാൽ ഇവിടത്തെ പെൺകുട്ടി സിനിമ കഥകളിലെ കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. നല്ല ചുറുചുറുക്കും ആവേശവുമുള്ള ഒരു സ്റ്റൈലൻ പെങ്കൊച്ച്.

  ഹനാന്‍ മലയാളികളെ പറ്റിച്ചു!! പെൺകുട്ടിയ്ക്ക് പിന്നിൽ സിനിമ പ്രവർത്തകർ, സോഷ്യല്‍മീഡിയ കഥകൾ ഇങ്ങനെ..

  ആദ്യമൊക്കെ സോഷ്യൽ മീഡിയ ഹനാനയ്ക്ക് നേരെ കയ്യടിച്ചു. എല്ലാവരും ഉത്തമ മാത്യകയുമാക്കി. എന്നാൽ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടും സംവിധായകൻ അരുൺ ഗോപിയുടെ പുതിയ ഓറഫും എത്തിയപ്പോൾ കഥ മാറി മറിയുകയായിരുന്നു. അതുവരെ നല്ലതു മാത്രം പറഞ്ഞിരുന്നവർ പെൺകുട്ടിയ്ക്കെതിരെ രംഗത്തെത്തി. പിന്നീട് പ്രണവ് മോഹൻലലും അരുൺ ഗോപിയും പുതിയ സിനിമയുമെല്ലാം കൂടി ചേർത്തൊരു പുതിയ കഥ മെനയുകയായിരുന്നു. ഇതിനെതിരെ സംവിധായകൻ അരുൺ ഗോപി തന്നെ രംഗത്തെത്തിയിട്ടുണ്ട്. മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലായിരുന്നു വിഷയത്തിൽ പ്രതികരണം.

  മുൻപും താരങ്ങളെ പുറത്താക്കിയിരുന്നു! ദിലീപിനെ പുറത്താക്കാൻ കാരണം മറ്റൊന്ന്, നടന്റെ വെളിപ്പെടുത്തൽ

  ഹനാനയെ പരിചയം

  പത്രത്തിലൂടേയും സമൂഹ്യമാധ്യമങ്ങളിലൂടേയും മാത്രമാണ് പെൺകുട്ടിയെ അറിയുന്നതെന്ന് അരുൺ ഗോപി പറഞ്ഞു. കുട്ടിയുടെ ജീവിതത്തിൽ ഒരു സാഹയം എന്ന രീതിയിലായിരുന്നു സിനിമയിസ്‍ ഒരു വേഷം നൽകുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞത്. അത് പബ്ലിസ്റ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു കേൾക്കുന്നതിൽ ദുഖമുണ്ടെന്നും അരുൺ ഗോപി വ്യക്തമാക്കി

  കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  സോഷ്യൽ മീഡിയയിൽ വൈറലായ ആ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് താൻ പങ്കുവെച്ചിരുന്നു. മറ്റുള്ളവർക്ക് മാതൃകയാകേണ്ട ജീവിതമാണ് കുട്ടിയുടേതെന്ന ചിന്തയോടെയാണ് ആ കുറിപ്പ് അവിടെ എഴുതിയത്. ഈ കുട്ടിയ്ക്ക് സിനിമയിൽ ഒരു ചാൻസ് നൽകിയാൽ സഹായകമാകും എന്നൊരു കമന്റ് വരുകയും നോക്കാം എന്ന് മറുപടി പറയുകയും ചെയ്തു. മാധ്യമങ്ങളിലൂടെ പുറത്തു വന്ന വാർത്ത ശരിയായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയ്ക്ക് സിനിമയിൽ ചാൻസ് നൽകിയത്.

  പ്രണവിന്റെ ചിത്രം

  ടോമിച്ചൻ മുളകു പാടം നിർമ്മിക്കുന്ന പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിലാണ് ഹനാനെയ്ക്ക് ചാൻസ് നൽകാമെന്ന് അരുൺ ഗോപി പറഞ്ഞത്. എന്നാൽ പെൺകുട്ടിയെ കൊണ്ട് ഇത്തരത്തിൽ വേഷം കെട്ടിപ്പിച്ചതാണെന്നും ചിത്രത്തിനു വേണ്ടിയുള്ള പബ്ലിസിററി നാടകമാണെന്നും സോഷയ്ല‍ മീഡിയയിൽ‌ വ്യാപക പ്രചരണം നടന്നു. എന്നാൽ ഇത് വളരെ ദൗർഭാഗ്യകരമാണെന്ന് സംവിധായകൻ പറ‍ഞ്ഞു. പ്രണവിന്റെ ചിത്രത്തിന് ഇത്തരത്തിലുള്ള ഒരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

  ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു

  കോളേജ് യൂണിഫോമിൽ മീൻ കച്ചവടം ചെയ്യുന്ന ആക്ടീവായ പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കേരള ജനത കണ്ടത്. കഷ്ടപ്പാടിനെതിരെ ഒറ്റയ്ക്ക് പേരാടിയ പെൺകുട്ടി എന്ന ലേബൽ പലരും ചാർത്തി കൊടുത്തു. കുട്ടിയ്ക്ക് സിനിമയിൽ ഒരു അവസരവും കിട്ടി. ഇതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. . എന്നാല്‍ പിന്നീട് ഈ സംഭവം വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗക്കാർ രംഗത്തെത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അക്രമണമായിരുന്നു.

  English summary
  dirctor arun gopi says about hanan issue

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more