വേണ്ടവിധം മമ്മൂട്ടി സിനിമയിൽ സഹകരിച്ചില്ല!! പുറത്തു പറയാൻ പറ്റാത്ത സംഭവങ്ങളുണ്ടായി, ഭഭ്രൻ പറയുന്നു..

മമ്മൂട്ടി-ഭഭ്രൻ കൂട്ട്ക്കെട്ടിൽ പിറന്ന അവസാന ചിത്രമായിരുന്നു അയ്യർ ദ് ഗ്രേറ്റ്.

മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഭഭ്രൻ. വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ അയ്യർ ദ് ഗ്രേറ്റും ലാലേട്ടന്റെ സ്പടികവും ഒളിമ്പിയൻ അന്തോണി ആദവുമൊക്കെ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഉടയോൻ ശേഷം വീണ്ടും ലാലിനെ വച്ചു തന്നെ പുതിയ സിനിമ ഒരുക്കാനുള്ള പണിപ്പുരയിലാണ് സംവിധായകൻ.

ഇപ്പോഴിത വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുകയാണ്. മമ്മൂട്ടി-ഭഭ്രൻ കൂട്ട്ക്കെട്ടിൽ പിറന്ന അവസാന ചിത്രമായിരുന്നു അയ്യർ ദ് ഗ്രേറ്റ്. ചിത്രത്തിവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഭഭ്രൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 മമ്മൂട്ടി വേണ്ടവിധം സഹകരിച്ചില്ല

മമ്മൂട്ടി വേണ്ടവിധം സഹകരിച്ചില്ല

1990 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അയ്യർ ദ് ഗ്രേറ്റ്. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഇത്. എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടി വേണ്ടവിധം സഹകരിച്ചിരുന്നില്ല. ഒരു തെറ്റധാരണ മൂലമായിരുന്നു അന്ന് അങ്ങനെ സംഭവിച്ചത്.അയ്യർ ദ് ഗ്രേറ്റിന്റെ ചിത്രീകരണത്തിനിടയിൽ പുറത്തു പറയാൻ പറ്റാത്ത പല കാര്യങ്ങളും സിനിമയുടെ അണിയറയില്‍ നടന്നെന്നും അദ്ദേഹം പറയുന്നുണ്ട്.

സിനിമയുടെ കഥ

സിനിമയുടെ കഥ

കോയമ്പത്തൂരുളള ഒരു വർക്ക്ഷോപ്പ് ജീവനക്കാരന്റെ മകന് ശക്തമായ മിന്നലേൽക്കുന്നു. ജീവൻ തിരിച്ച് കിട്ടിയെങ്കിലും പ്രത്യേക മാനസികാവസ്ഥയിലായിരുന്നു ആ കുട്ടി. പെട്ടെന്ന് ഒരു ദിവസം അവൻ ഒരു പ്രവചനം നടത്തി. വീടിനടുത്ത് താമസിക്കുന്ന ഒരു പയ്യനെ ഒരു കൂട്ടം ആളുകള്‍ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊല്ലുമെന്ന്. എന്നാൽ അന്ന് അത് ആരും വിശ്വസിച്ചിരുന്നില്ല. എന്നാൽ അത് സംഭവിക്കുക തന്നെ ചെയ്തു. ഈ സംഭവത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ട് ഒരു തുരക്കഥ തയ്യാറാക്കാൻ മലയാറ്റൂർ രാമകൃഷ്ണ ഞാൻ സമീപിച്ചു. പറഞ്ഞതു പോലെ പണം വാങ്ങി, പറഞ്ഞപ്പോലെ അദ്ദേഹം മൂന്ന് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കി തരുകയും ചെയ്തു.

 തിരക്കഥ ശരിയായില്ല

തിരക്കഥ ശരിയായില്ല

എന്നാൽ തിരക്കഥ പൂർത്തിയാക്കുന്നതിനു മുൻപ് അദ്ദേഹം ഒരു കാര്യം എന്നോട് ഫറഞ്ഞിരുന്നു. ചില പ്രശ്നങ്ങൾ കാരണം തിരക്കഥയില്‍ വേണ്ടത്ര വിധം ശ്രദ്ധ ചെലുത്താനായില്ലെന്ന് . എന്നാൽ തിരക്കഥ വായിച്ചു നോക്കിയപ്പോൾ അത് മനസ്സിലാകുകയും ചെയ്തു.താൻ വിചാരിച്ചതു പോലെ തിരക്കഥ ഉയർന്നിരുന്നില്ല. ഒരുപാട് വർക്ക് ചെയ്തിട്ടാണ് തിരക്കഥ സിനിമയ്ക്ക് വേണ്ട രീതിയില്‍ മാറ്റിയത്.

 നടൻ രതീഷ്  രൂപ മറിച്ചു

നടൻ രതീഷ് രൂപ മറിച്ചു

നടൻ രതീഷായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. സിനിമയ്ക്ക് വേണ്ടി കരുതിയിരുന്ന പണം മറ്റ് ആവശ്യത്തിനായി മറിച്ചിരുന്നു. ഇതു കാരണം സിനിമ സിനിമ പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥ വന്നിരുന്നു. എന്നാൽ ഇതിനിടയിൽ സംവിധായകൻ ഭഭ്രൻ പണം ധൂർത്തടിച്ചു എന്നുളള സംസാരം പ്രചരിച്ചിരുന്നു. അവസാനം മറ്റു ചിലര്‍ ഇടപെട്ട് സംവിധായകന്റെ സ്ഥാനത്ത് നിന്ന് എന്നെ നീക്കം ചെയ്യാനുള്ള ശ്രമം വരെ നടന്നിരുന്നു

മമ്മൂട്ടിയും തെറ്റിധരിച്ചു

മമ്മൂട്ടിയും തെറ്റിധരിച്ചു

ചിത്രീകരണ സമയത്ത് മമ്മൂട്ടിയും എന്നെ ഒരുപാട് തെറ്റിദ്ധരിച്ചു. അതിനാൽ തന്നെ അദ്ദേഹം സിനിമയിൽ സഹകരിക്കാൻ തയ്യാറായിരുന്നില്ല.എന്നാല്‍ ആ സിനിമ റിലീസ് ചെയ്തപ്പോള്‍ എന്നേക്കുറിച്ചുള്ള അഭിപ്രായം മാറി. ചിത്രം സൂപ്പര്‍ ഹിറ്റായി. തമിഴ്നാട്ടില്‍ 150 ദിവസത്തിലധികം ചിത്രം ഓടിയിരുന്നുവെന്നും ഭദ്രന്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X