എന്റെ സിനിമ രൗദ്രം ഉപേക്ഷിക്കുന്നു!! കാരണം ആഷിഖിന്റെ വൈറസ്, സംവിധായകന്റെ വെളിപ്പെടുത്തൽ

നിപ്പയുടെ പശ്ചാത്തലത്തിൽ സംവിധായകൻ ജയരാജും സിനിമ എടുക്കാൻ തീരുമാനിച്ചിരുന്നു.

Recommended Video

ആഷിക്കിനുവേണ്ടി രൗദ്രം മാറ്റി ജയരാജ്

ഇന്നലെ വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ആഷിഖ് അബു ചിത്രമായ വൈറസിനെ കുറിച്ചാണ്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ നിപ്പയെ പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൻ യുവ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. കാസ്റ്റിങ് ഉൾപ്പെടെ നടന്നു കഴിഞ്ഞു. ഈ അവസരത്തിൽ വെളിപ്പെടുത്തലുമായി സംവിധായകൻ ജയരാജ് രംഗത്തെത്തിയിട്ടുണ്ട്.

നിപ്പയുടെ പശ്ചാത്തലത്തിൽ സംവിധായകൻ ജയരാജും സിനിമ എടുക്കാൻ തീരുമാനിച്ചിരുന്നു. രൗദ്രം എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയത്. എന്നാൽ ആ ചിത്രം താൻ ഉപേക്ഷിക്കുന്നുവെന്ന് ജയരാജ് പറഞ്ഞു. ആഷിഖ് നിപ്പയുടെ പശ്ചാത്തലത്തിൽ സിനിമ എടുക്കുന്നു എന്ന് അറിഞ്ഞതോടെയാണ് ഈ പ്രോജക്ട് ഉപേക്ഷിക്കുന്നതെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 സനിമ ഉപേക്ഷിച്ചു

സനിമ ഉപേക്ഷിച്ചു

രൗദ്രം എന്ന ചിത്രം താൻ ഉപേക്ഷിക്കുന്നതായി ജയരാജ് പറഞ്ഞു. നിപ്പ പശ്ചാത്തലത്തിൽ ഇങ്ങനെയാരു പ്രോജക്ട് മലയാളത്തിൽ വരുന്നു എന്ന് അറിഞ്ഞതു കൊണ്ടാണ് ആ സിനിമ ഉപേക്ഷിക്കുന്നത്. ഒരു പക്ഷെ തന്നെക്കാൾ മുൻപേ ആ സിനിമയെ കുറിച്ചുള്ള ഫ്ലാനിങ് അവർ തുടങ്ങി കാണുമായിരിക്കും. അവർ ആ ചിത്രം ചെയ്തേട്ടേ, അതിൽ തനിയ്ക്ക് വേദനയോ വിഷമമോയില്ലയെന്നും ജയരാജ് പറഞ്ഞു.

 സിനിമയിൽ വാശിയില്ല

സിനിമയിൽ വാശിയില്ല

സിനിമ ചെയ്യാനായി നമ്മൾ ഒരു പ്രമേയം തിരഞ്ഞെടുത്തു. മറ്റൊരാളും അതു തന്നെ ചെയ്തു. ആ സിനിമയ്ക്കായി എല്ലാ തയ്യാറെടുപ്പുകളും അവർ ചെയ്തു കഴിഞ്ഞു എന്ന് അറിയുന്ന സ്ഥിതിയ്ക്ക് ആ സിനിമ ഉപേക്ഷിക്കുന്നതല്ലേ നല്ലത്. നല്ല സിനിമകൾ ഉണ്ടാകണം എന്നൊരു ആഗ്രഹം മാത്രമേ തനിയ്ക്ക് ഉളളൂ. ഈ പ്രമേയം വച്ച് ആര് സിനിമ ചെയ്താലും വൻ വിജയമായിരിക്കും. സിനിമ മേഖലയിൽ തനിയ്ക്ക് ആരുമായിട്ടും ശത്രുതയോ വാശിയോയില്ലെന്നും ജയരാജ് കൂട്ടിച്ചേർത്തു.

 ആഷിഖ് ഇത് നന്നായി ചെയ്യും

ആഷിഖ് ഇത് നന്നായി ചെയ്യും

താൻ ഇഷ്ടപ്പെടുന്ന സംവിധായകന്മാരിൽ ഒരാളാണ് ആഷിഖ് അബു. ഒരു പക്ഷെ എന്നേക്കാൾ നന്നായി അദ്ദേഹം ഈ പ്രമേയത്തിൽ സിനിമ ചെയ്യാൻ കഴിയും. ഈ സിനിമയുമായി ബന്ധപ്പെട്ട് ഞാൻ ആഷിഖ് അബുവിനോട് സംസാരിച്ചിരുന്നില്ല. അവർ മുന്നോട്ട് പോകും എന്ന് ഉറപ്പായതോടെ താൻ ഈ പ്രേജക്ട് വേണ്ടെന്ന് വയ്ക്കുകയാണെന്ന് ജയരാജ് പറഞ്ഞു.

ചിത്രത്തിനായിട്ടുള്ള തയ്യാറെടുപ്പുകൾ

ചിത്രത്തിനായിട്ടുള്ള തയ്യാറെടുപ്പുകൾ

ചിത്രത്തിനായിട്ടുള്ള തയ്യാറെടുപ്പികൾ നടത്തിയിരുന്നു. ബന്ധപ്പെട്ട ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന ഘട്ടത്തിലായിരുന്നു. എന്നാൽ മറ്റൊരു കൂട്ടർ സിനിമ ചെയ്യാൻ തുടങ്ങുന്നു എന്ന് അറിഞ്ഞതോടെ എല്ലാ ബഹുമാനത്തോടു കൂടിയും സിനിമ വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചു. രൗദ്രം എന്ന പേരിൽ പിന്നീട് സിനിമ ചെയ്യാമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X