twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയാമണിയോട് നന്ദി! തന്നെ ഫ്രോഡ് എന്ന് വിളിച്ചത് മറക്കില്ല, നടനെതിരെ ആഞ്ഞടിച്ച് സംവിധായകൻ

    ഓലപ്പീപ്പിയ്ക്ക് ശേഷം ആഷിഖ് വന്ന ദിവസം എന്ന ചിത്രത്തിന്റെ അണിയറയിലായിരുന്നു അദ്ദേഹം.

    |

    ഓലപ്പീപ്പി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ സംവിധായകനാണ് കൃഷ് കൈമൾ. ആ ഒറ്റ ചിത്രമതിയായിരുന്നു മലയാള സിനിമയിൽ സംവിധായകന് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ. ബിജു മേനോൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഓാലപ്പീപ്പിയുടെ രചനയും സംവിധാനം നിർവഹിച്ചിരുന്നത് കൃഷ് കൈമളായിരുന്നു. സംസ്ഥാന അവാർഡിൽ വരെ ഒലപ്പീപ്പിയ്ക്ക് തന്റേതായ ഒരു പരാമർശം കണ്ടെത്താൻ സാധിച്ചിരുന്നു.

    ഷക്കീലയുടെ ശീലാവതിയ്ക്ക് നേരെ സെൻസർ ബോർഡ്!! പ്രശ്നം സീനല്ല, ഷക്കീലയുടെ മറുപടി കണ്ടു നോക്കൂഷക്കീലയുടെ ശീലാവതിയ്ക്ക് നേരെ സെൻസർ ബോർഡ്!! പ്രശ്നം സീനല്ല, ഷക്കീലയുടെ മറുപടി കണ്ടു നോക്കൂ

    ഓലപ്പീപ്പിയ്ക്ക് ശേഷം ആഷിഖ് വന്ന ദിവസം എന്ന ചിത്രത്തിന്റെ അണിയറയിലായിരുന്നു അദ്ദേഹം. പ്രിയാമണിയാണ് ചിത്രത്തിൽ കേന്ദ്രകാഥാപാത്രത്തിലെത്തുന്നത്. കൂടാതെ മറ്റു പ്രമുഖ താരങ്ങളും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. എന്നാൽ കൃഷ് കൈമൾ എന്ന സംവിധായകന് ഈ ചിത്രത്തിലൂടെ വലിയൊരു തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. കൃഷ് തന്നെ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

    നടിമാർക്ക് വേണ്ടി വലവിരിച്ച് റാക്കറ്റുകൾ!! നിർമ്മാതാവും ഭാര്യയും പിടിയിൽ, സംഭവം അമേരിക്കയിൽനടിമാർക്ക് വേണ്ടി വലവിരിച്ച് റാക്കറ്റുകൾ!! നിർമ്മാതാവും ഭാര്യയും പിടിയിൽ, സംഭവം അമേരിക്കയിൽ

      ചിത്രം പ്രദർശനത്തിനെത്തുന്നു

    ചിത്രം പ്രദർശനത്തിനെത്തുന്നു

    ഓലപ്പീപ്പിയ്ക്ക ശേഷം കൃഷ് രചനയും സംവിധാനവും ചെയ്ത ചിത്രമായിരുന്നു ആഷിഖ് വന്ന ദിവസം. ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിഞ്ഞത്. സിനിമ നിർമ്മാതാവും നടനുമായ ലത്തീഫിനെതിരെ കുടുത്ത ആരോപണങ്ങളാണ് സംവിധായകൻ ഉന്നയിക്കുന്നത്. ഫേസ് ബുക്കിലൂടെയായിരുന്നു കൃഷിന്റെ പ്രതികരണം. കൂടാതെ നിർമ്മാതാവ് കാണിച്ച അപമര്യദയ്ക്ക് തന്റെ സഹപ്രവർത്തകരോട് പരസ്യമായി അദ്ദേഹം മാപ്പു ചോദിക്കുന്നുണ്ട്.

     പ്രിയാമണിയോട് നന്ദി

    പ്രിയാമണിയോട് നന്ദി

    ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി പ്രിയാമണി എത്തുന്നുണ്ട്. അദ്ദേഹം താരത്തിനോടും പരസ്യമായി നന്ദി ചോദിക്കുകയാണ്. കഥാപാത്രത്തിനെ കുറിച്ച് കൂടുതൽ ഒന്നും ചോദിക്കാതെ, കഥ പോലും കേൾക്കാതെ, എന്നോടുള്ള വിശ്വാസത്തിന്റെ പേരിൽ അഭിനയിക്കാൻ ഓടി വന്ന എന്റെ പ്രിയ സുഹൃത്ത് പ്രിയാമണിയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അതുപോലെ യാത്രാക്കൂലി പോലും ചോദിക്കാതെ വന്ന് അഭിനയിച്ചിട്ടു പോയ എന്റെ സുഹൃത്തുക്കളായ സംവിധായകൻ മനു സുധാകർ ,സ്റ്റാജൻ അരുൺ പുനലൂർ, നസീർ, ശ്രീഹരി, ജബ്ബാർ ചെമ്മാട്, രാമചന്ദ്രൻ,ജയൻ നാണപ്പൻ കൂടാതെ പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ ആയ കലാഭവൻ ഹനീഫ്, അൻസാർ തുടങ്ങി ഓരോ അഭിനേതാക്കൾക്കും എന്റെ പ്രത്യേക നന്ദി. എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

    സഹപ്രവർത്തകരോട് ക്ഷമ

    സഹപ്രവർത്തകരോട് ക്ഷമ

    തുഛമായ പ്രതിഫലവും, റേഷൻ ഭക്ഷണവും കഴിച്ച് എന്റെ കൂടെ രാത്രിയും പകലുമില്ലാതെ ജോലി ചെയ്ത സഹപ്രവത്തകരോട് നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. എഡിറ്റർ ബാബുരത്നം, കലാസംവിധായകൻ മനോജ് നാഡി, സംഗീത സംവിധായകൻ മാത്യു പുളിക്കൻ പ്രൊഡക്ഷൻ കൺട്രോളർ കിച്ച ഹൃദയ്, എന്റെ സഹസംവിധായകർ വിമൽ പ്രകാശ്, ജംനാസ് മുഹമ്മദ്, നിങ്ങളോട് നിർമ്മാതാവ് കാണിച്ച എല്ലാ അപമര്യാദകൾക്കും ഞാൻ ക്ഷമ ചോദിയ്ക്കട്ടെ. പേരെടുത്തു പറ‍ഞ്ഞാണ് അദ്ദേഹം തന്റെ സഹപ്രവർത്തകരോട് ക്ഷമയും നന്ദിയും പറഞ്ഞത്.

    നടൻ ഫ്രേഡെന്നു വിളിച്ചു

    നടൻ ഫ്രേഡെന്നു വിളിച്ചു

    സിനിമയിലെ നിർമ്മാതാവ് നാസ്സർ ലത്തീഫ് തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അയാൾക്ക് നല്ല ഉഗ്രൻ മറുപടിയും കൃഷ് കൊടുത്തിട്ടുണ്ട്.
    താങ്കൾ തന്ന ഒരു ചെറിയ ബജറ്റിൽ നിന്നു കൊണ്ട് എന്റെ പരിമിതമായ എല്ലാ കഴിവുകളും ഉപയോഗിച്ച് ഞാൻ ഈ ചിത്രം തീർത്ത് തന്നിട്ടുണ്ട്. ജോലികൾ എല്ലാം ചെയ്യാൻ വേണ്ടി താങ്കൾ എനിക്കു തന്ന ഒരു ലക്ഷം രുപയും കുറെ തെറി വിളികളും, ഫ്രോഡ് എന്ന ഓമനപ്പേരും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.താങ്കൾ എനിക്ക് ഒരു വലിയ പാഠമാണ്. താങ്കളുടെ സുഹൃത്ത് ഇസ്മയിലിനെ സാക്ഷിനിർത്തി റിലീസിന് മുമ്പ് തരാമെന്ന് പറഞ്ഞ ബാക്കി തുക ,താങ്കൾ വിശ്വസിയ്ക്കുന്ന സവ്വശക്തനായ അള്ളാഹുവിന്റെ അടുത്തേക്കുള്ള താങ്കളുടെ അന്ത്യയാത്രയിൽ വഴി ചിലവിനായി ഉപകാരപ്പെടട്ടെ. പ്രിയ സുഹൃത്തുക്കളേ, ഈ ചെറിയ ചിത്രം നിങ്ങൾ തിയേറ്ററിൽ വന്നു കണ്ടാൽ, ഞാനടക്കം ഈ ചിത്രത്തിന വേണ്ടി സഹകരിച്ച, പ്രവത്തിച്ച എല്ലാവർക്കും കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം അതായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

    English summary
    dirctor krish kymal says about ashiq vanna divasam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X