അസിസ്റ്റന്റ് ആക്കാമോ എന്ന് അരുൺ ഗോപി, നീ വേണ്ട ഉഴപ്പനെന്ന് രഞ്ജിത് ശങ്കർ..
പുതിയ ചിത്രത്തിൽ അസിസ്റ്റാകാൻ താൽപര്യമുളളവരെ ക്ഷണിക്കുന്നു
വളരെ പെട്ടെന്നു തന്നെ മലയാളം സിനിമ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച യുവ സംവിധായകനാണ് രഞ്ജിത് ശങ്കർ. 2009 ൽ പുറത്തിറങ്ങിയ പാസഞ്ചർ എന്ന ചിത്രത്തിലൂടെ ഹിറ്റു സമ്മാനിച്ച രഞ്ജിത് . പിന്നീട് കൈവെച്ച എല്ലാ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. ഇപ്പോഴിത രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ അസിസ്റ്റാകാൻ താൽപര്യമുളളവരെ ക്ഷണിക്കുന്നു . നിങ്ങൾ ചെയ്ത ഹ്രസ്വ ചിത്രത്തിന്റെ ലിങ്ക് എനിയ്ക്ക് അയച്ചു തരുക എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.നിരവധി പേരാണ് താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ ഏറ്റവും രസകരം പോസ്റ്റിനു ചുവടെയുള്ള സംവിധായകൻ അരുൺ ഗോപിയുടെ കമന്റ് ആയിരുന്നു.

രാമലീലയുടെ പാട്ടിന്റെ ലിങ്ക് പോസ്റ്റ് ചെയ്തതിനു ശേഷം തന്നെ അസിസ്റ്റന്റ് ആക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. ഇതിന് രഞ്ജിതിന്റെ പ്രതികരണമാണ് ഏറെ രസകരം.'' നീ വേണ്ട നീ ഉഴപ്പൻ ആണ്'' എന്ന് അദ്ദേഹം പറഞ്ഞു. ഉഴപ്പൻമാർക്കും ജീവിക്കണ്ടേ എന്ന് മറു കൗണ്ടർ അടിച്ച് അരുൺ ഗോപി. ഇതിനിടയിലേയ്ക്കാണ് നമ്മുടെ കളക്ടർ ബ്രോയുടെ വരവ്.'' അരുണേട്ട സന്തോഷമായില്ലേ' എന്ന കളക്ടർ ബ്രോ. ധൃതംഗപുളകിതനായി എന്ന് അരുൺ ഗോപി മറുപടി നൽകി. എന്നാൽ രഞ്ജിത്തിന്റെ അസിസ്റ്റന്റാകാൻ താൽപര്യം പ്രകടിപ്പിച്ച് ഒട്ടനവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഞാൻ മേരിക്കുട്ടി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











