തിരുവനന്തപുരത്തെ ആ ഹോട്ടലിലെ ഒരു രാത്രി! മുറിയിൽ തനിയ്ക്കൊപ്പം മറ്റൊരു ശക്തിയും- രഞ്ജിത്ത് ശങ്കർ

അദ്യശ്യമായ ഒരു വ്യക്തിയുടെ സാന്നിധ്യം അനുഭവപ്പെട്ടുവെന്ന് രഞ്ജിത് ശങ്കർ പറയുന്നു.

ചില അമാനുഷിക ശക്തി പ്രമേയമായി ബന്ധപ്പെട്ടുളള സിനിമകളുടെ വർക്കുകൾ നടക്കുമ്പോൾ ആദ്യശ്യമായ ചില ശക്തി കളുടെ അനുഭവത്തെ കുറിച്ച് പല സംവിധായകന്മാരും സിനിമാതാരങ്ങളും അണിയറ പ്രവർത്തകരും പറയാറുണ്ട്. സിനിമ സെറ്റിൽ ചില ആളുകളുടെ ആദ്യശ്യമായ ഇടപെടൽ ഉണ്ടായി എന്നിങ്ങനെ. ഇത്തരത്തിലുളള ഒരു അനുഭവം സംവിധായകൻ രഞ്ജിത്ത് ശങ്കറും പറയുകയാണ്. ഇവിടെ സിനിമ സെറ്റിലല്ല ഒരു ഹോട്ടൽ മുറിയാലാണെന്ന് മാത്രം.

renjith sankar

ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ട്ക്കെട്ടിൽ പിറക്കാൻ പോകുന്ന ചിത്രമാണ് പ്രേതം 2. ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം നടത്തി കഴിഞ്ഞു. ഈ അവസരത്തിൽ തനിയ്ക്ക് അദ്യശ്യമായ ഒരു വ്യക്തിയുടെ സാന്നിധ്യം അനുഭവപ്പെട്ടുവെന്ന് രഞ്ജിത് ശങ്കർ പറയുന്നു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിലാണ് ഈ സംഭവം. മുറിയിൽ ആരുടേയോ ആദ്യശ്യമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.

സംഭവം ഇങ്ങനെ: തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഹോട്ടലിൽ താൻ ഒരു രാത്രി താമസിച്ചിരുന്നു. ആ ഹോട്ടലിൽ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് തന്റെ സുഹൃത്ത് തനിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആ ചിന്ത തന്റെ ഉളളിലുണ്ടായിരുന്നു. മുറിയിൽ എത്തിയപ്പോൾ മുതൽ ആരോ തന്റെ ഒപ്പമുണ്ടെന്നുള്ള തോന്നാൽ ശക്തമായി അനുഭവപ്പെട്ട് തുടങ്ങി. ആ രാത്രി മുഴുവൻ തന്നിൽ ആ തോന്നൽ ഉണ്ടായിരുന്നു. ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു തമാശയായി തോന്നാമായിരിക്കും. പക്ഷേ മനുഷ്യന്റെ മനസ്സാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്‌'- രഞ്ജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

പ്രേതം ആദ്യഭാഗത്തിൽ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രമായിരുന്നു മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോയിലൂടെയാണ് പ്രേതം 2 മുന്നോട്ട് പോകുന്നത്. ജോൺ ബോസ്ക് നേരിട്ടിട്ടുളള ഏറ്റുവും ഭീകരമായ കേസാണ് ചിത്രത്തിന്റെ പ്രമേയം. പ്രേതം ആദ്യഭാഗത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൃസ്തുമസ് റിലീസായിട്ടാകും പ്രേതം 2 തിയേറ്ററുകളിൽ എത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X